|    Oct 20 Sat, 2018 6:17 am
FLASH NEWS

അടിയന്തര യോഗംവിളിച്ച് ഐഒസിക്കെതിരേ നടപടിയെടുക്കണം

Published : 4th October 2018 | Posted By: kasim kzm

തേഞ്ഞിപ്പലം: പാണമ്പ്രയിലെ ടാങ്കര്‍ ലോറി അപകടത്തെ തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ അനധികൃതമായി സംഭരണശേഷി വര്‍ധിപ്പിച്ചതായി കണ്ടെത്തിയ സാഹചര്യത്തില്‍ തേഞ്ഞിപ്പലം ഗ്രാമപ്പഞ്ചായത്ത് അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് ഐഒസിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജനകീയ സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോയും ഹൈക്കോടതി ഉത്തരവും നിലനില്‍ക്കെ പണി തുടര്‍ന്നപ്പോള്‍ 22 ദിവസം ഐഒസിക്ക് മുമ്പിലും ഗ്രാമപ്പഞ്ചായത്തിന് മുമ്പിലും ധര്‍ണ നടത്തുകയും നിലവിലുള്ള സംഭരണശേഷി വര്‍ധിപ്പിക്കുവാന്‍ ഐഒസി നല്‍കിയ അപേക്ഷ നിരസിക്കാനും സംഭരണശേഷി വര്‍ധിപ്പിക്കേണ്ടതില്ലെന്നും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിച്ചിരുന്നു.
എന്നാല്‍, പഞ്ചായത്തിനെയും കോടതിയെയും ധിക്കരിച്ച് നടത്തിയ നിര്‍മാണത്തിനെതിരേ ഗ്രാമപ്പഞ്ചായത്ത് ഹൈക്കോടതിയെ സമീപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഐഒസി ജനകീയ സമരസമിതിക്കു വേണ്ടി ചെയര്‍മാന്‍ പി എം മുഹമ്മദലി ബാബു നല്‍കിയ കത്ത് കഴിഞ്ഞ ഭരണസമിതി യോഗം ചര്‍ച്ചചെയ്യുകയും അടുത്ത ഭരണസമിതിയില്‍ അജണ്ട വച്ച് തീരുമാനമെടുക്കാനും നിശ്ചയിച്ചതായി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡണ്ടും അറിയിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. എംഎല്‍എ പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ഐകകണ്‌ഠ്യേന പ്ലാന്റ് ജനവാസമില്ലാത്ത സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, എല്ലാവരും ഒത്തൊരുമിച്ച് മുമ്പോട്ട് പോകാനിരിക്കുമ്പോള്‍ നിലവിലുള്ള കമ്മറ്റിയുടെ അതേ പേരില്‍ വ്യാജവാര്‍ത്ത നല്‍കുകയും കമ്മിി ഭാരവാഹികളാരും അറിയാതെ വ്യാജ നോട്ടീസ് അടിച്ച് പ്രചരിപ്പിക്കുകയും ചെയ്ത നീക്കം വലിയ രൂപത്തില്‍ ആരംഭിക്കേണ്ട പ്രക്ഷോഭം തടയുതിനായി ഐഒസി കരാര്‍ ലോബിയുടെ നീക്കത്തിന് ആക്കം കൂട്ടുന്നതാണ്. ഐഒസി ജനകീയ സമരസമിതി ഗ്രാമപ്പഞ്ചായത്തിന് മുമ്പി ല്‍ നടത്തിയ സമരം സംഭരണ ശേഷി വര്‍ധിപ്പിക്കേണ്ടതില്ലെന്ന് ഭരണസമിതി തീരുമാനമെടുത്തതിനെ തുടര്‍ന്ന് അക്കാലത്ത് സമരം നടത്തിയ നേതാക്കളുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു.
ഭരണസമിതി തീരുമാനം നടപ്പാക്കേണ്ട ഉത്തരവാദിത്തം അന്നത്തെ മുഴുവന്‍ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളുടേതുമാണ്. നിലവില്‍ സംഭരണശേഷി വര്‍ധിപ്പിച്ചത് തടയേണ്ടത് ഇന്നത്തെ ഭരണസമിതിയിലെ മുഴുവന്‍ മെംബര്‍മാരുടെയും ഉത്തരവാദിത്തമാണ്. അങ്ങിനെയിരിക്കെ ചെയര്‍മാന്‍ പി എം മുഹമ്മദലി ബാബു ഒറ്റയ്ക്ക് സമരം അവസാനിപ്പിച്ചതാണെന്നുള്ള വ്യാജ പ്രചാരണം തേഞ്ഞിപ്പലം പഞ്ചായത്തിന് പുറമെയുള്ള സോഷ്യല്‍മീഡിയകളിലൂടെ പ്രചരിക്കുകയുണ്ടായി.
അതിനെതിരേ നിയമനടപടി ആരംഭിച്ചുകഴിഞ്ഞു. വ്യക്തമായ തെളിവുകളും ലഭിച്ചിട്ടുണ്ട്. പി അബ്ദുല്‍ ഹമീദ് എംഎല്‍എ കലക്ടറുമായി നടത്തുന്ന സര്‍വകക്ഷി ചര്‍ച്ചയ്ക്കുശേഷം ഭാവി സമരപരിപാടികള്‍ പ്രഖ്യാപിക്കും. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി 20 മിനിട്ട് നീണ്ടുനില്‍ക്കുന്ന വാഹനത്തില്‍ ഘടിപ്പിച്ച എല്‍സിഡി പ്രൊജക്ടര്‍ വച്ച് ഗ്രാമങ്ങളില്‍ വിവിധ ക്ലബ്ബുകളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ 60 കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും.
അതിനുശേഷം ഐഒസി പ്ലാന്റ് വളയും. മംഗലാപുരത്ത് നിന്ന് പ്ലാന്റിലേക്ക് വരുന്ന എല്‍പിജി ബുള്ളറ്റ് ടാങ്കര്‍ ലോറികളില്‍ സിങിള്‍ ഡ്രൈവര്‍ വരുന്നതും പകല്‍ ഓടുന്നതുമായ വാഹനങ്ങള്‍ തടഞ്ഞ് കാസര്‍കോട്ട് 24 മണിക്കൂര്‍ തടയല്‍ സമരം നടത്തും. പ്ലാന്‍ിന് മുമ്പില്‍ വിവിധ ജനപ്രതിനിധികളുടെയും യുവജന സംഘടനകളുടെയും സാമൂഹിക സാസ്—കാരിക പ്രവര്‍ത്തകരുടെയും വള്ളിക്കുന്ന്, തിരൂരങ്ങാടി, വേങ്ങര, കുണ്ടോട്ടി, ബേപ്പൂര്‍ നിയോജകമണ്ഡലങ്ങളിലെ ഭിന്നശേഷിക്കാരുടെയും, കലാകായിക രംഗത്തുള്ളവരുടെയും നേതൃത്വത്തില്‍ ചര്‍ച്ച സംഗമം സംഘടിപ്പിക്കും.
ഐഒസി പരിസത്തു താമസിക്കുന്ന 10,001 ആളുകള്‍ ഒപ്പുവച്ച ഹരജി പെട്രോളിയം മന്ത്രിക്ക് നേരിട്ടെത്തിക്കും. അടുത്തമാസം നടക്കുന്ന പാര്‍ലമെന്റ് സമ്മേളന സമയത്ത് ഡല്‍ഹിയില്‍ നേതാക്കള്‍ പെട്രോളിയം മന്ത്രിക്ക് കൈമാറും. സമരപരിപാടികളെ കുറിച്ച് ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളുമായും വിവിധ സാമൂഹിക സാംസ്—കാരിക യുവജന സംഘടനകളുടെയും നേതാക്കളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.
പഞ്ചായത്ത് ഭരണസമിതിയോട് ഹൈക്കോടതിയില്‍ കേസ് നല്‍കാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഭരണസമിതി തീരുമാന ശേഷം ഐഒസി സമരസമിതിക്കുവേണ്ടി പ്ലാന്റ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുതിനായി ഹൈക്കോടതിയില്‍ 6 അംഗ അഡ്വക്കറ്റുമാരുടെ പാനല്‍ സമിതിക്ക് വേണ്ടി ഹാജരാവാന്‍ തീരുമാനിച്ചു. പി എം മുഹമ്മദ് അലി ബാബു, ടി അബ്ബാസ്, എ പി മുഹമ്മദ്, കെ മുഹമ്മദ് ബാബു, കെ എം മുഹമ്മദ് അലി, കെ ടി ജാഫര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss