|    May 22 Tue, 2018 8:06 am

അടിയന്തരാവസ്ഥ പീഡിതരുടെ പ്രതിഷേധ കൂട്ടായ്മ നാളെ

Published : 24th June 2017 | Posted By: fsq

 

തൃശൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് എമര്‍ജന്‍സി വിക്ടിംസ് അസോസിയേഷന്റെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥ പീഡിതര്‍ നാളെ കോര്‍പറേഷന്‍ ഓഫീസിനു മുമ്പില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. രാവിലെ പത്തിന് ബിജെപി മുന്‍ സംഘടനാ സെക്രട്ടറി പി പി മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജശേഖര പണിക്കര്‍ അധ്യക്ഷത വഹിക്കും. അടിയന്തരാവസ്ഥക്കെതിരെ നടന്ന ജനമുന്നേറ്റം രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കുക, പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്ക് പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും പ്രഖ്യാപിക്കുക, അടിയന്തരാവസ്ഥ കാലത്ത് നടന്ന പീഡനങ്ങളെ കുറിച്ച് പുതിയ തലമുറയെ ബോധവല്‍കരിക്കാന്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കൂട്ടായ്മയുടെ ഭാഗമായി മുന്നോട്ട് വെക്കുന്നത്. ഈ വിഷയങ്ങളുന്നയിച്ച് സംസ്ഥാനകേന്ദ്ര സര്‍ക്കാറുകള്‍ക്ക് നല്‍കിയ നിവേദനങ്ങള്‍ക്ക് അനുകൂല പ്രതികരണം ലഭിക്കാത്ത സാഹചര്യത്തില്‍ ആവശ്യം നേടിയെടുക്കുന്നതിന് ആയിരക്കണക്കിനു പീഡിതരുടെ കത്തുകള്‍ പ്രധാനമന്ത്രിക്ക് അയക്കും. ജില്ലാ സെക്രട്ടറി കെ ഗോപിനാഥന്‍, പി എസ് അനന്തനാരായണന്‍, ടി പി നന്ദകുമാര്‍, എം ബി ഹരിനാരായണന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss