|    Jul 21 Fri, 2017 2:25 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അടിയന്തരാവസ്ഥ തുടരുന്നു; സൈനികരെ ഗ്രീസ് തിരിച്ചയക്കുമെന്ന് പ്രതീക്ഷിക്കുന്നു: തുര്‍ക്കി

Published : 23rd July 2016 | Posted By: SMR

അങ്കാറ: അട്ടിമറി ശ്രമത്തില്‍ പങ്കാളികളായ സൈനികരെ ഗ്രീസ് തിരിച്ചയക്കുമെന്നു പ്രതീക്ഷിക്കുന്നതായി തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത് കാവൂസൊഗ്‌ലു.
തുര്‍ക്കി സൈനിക അട്ടിമറി ശ്രമത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച എട്ടു സൈനികരായിരുന്നു ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രാഷ്ട്രീയ അഭയം തേടി ഗ്രീസിലെത്തിയത്. അനധികൃതമായി രാജ്യത്തേക്ക് കടന്നതിന് ഇവരെ രണ്ടുമാസത്തെ തടവിന് ഗ്രീക്ക് കോടതി കഴിഞ്ഞ ദിവസം ശിക്ഷിച്ചിരുന്നു. ഗ്രീക്ക് അധികൃതര്‍ തുര്‍ക്കിയോട് സഹകരിക്കുമെന്നും ഇവരെ തിരിച്ചയക്കുമെന്നഝാണ് പ്രതീക്ഷിക്കുന്നതെന്നും കാവൂസൊഗ്‌ലു പറഞ്ഞു.
അതേസമയം അടിയന്തരാവസ്ഥ പ്രഖ്യാപന ശേഷം തുര്‍ക്കി നഗരങ്ങള്‍ ശാന്തമായതായി രാജ്യത്തെ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സൈനിക അട്ടിമറിശ്രമം പരാജയപ്പെട്ടതിനു പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തുര്‍ക്കിയില്‍ മൂന്നു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
115നെതിരേ 346 അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു അടിയന്തരാവസ്ഥയ്ക്ക് തുര്‍ക്കി പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. അതേസമയം അട്ടിമറി ശ്രമത്തിനിടെ ബോംബാക്രമണത്തില്‍ തകര്‍ന്ന പാര്‍ലമെന്റ് മന്ദിരം തുര്‍ക്കി പ്രസിഡന്റ് സന്ദര്‍ശിച്ചു.
അട്ടിമറി ശ്രമത്തിനു ശേഷം ഇതാദ്യമായാണ് ഉര്‍ദുഗാന്‍ പാര്‍ലമെന്റ് മന്ദിരത്തിലെത്തിയത്. അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 10,000ത്തോളം പേരെയാണ് തുര്‍ക്കിയില്‍ കസ്റ്റഡിയിലെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക