|    Sep 21 Fri, 2018 6:19 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അടിയന്തരാവസ്ഥയ്ക്ക് സമാനം: അരുന്ധതി റോയ്‌

Published : 29th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സാമൂഹികപ്രവര്‍ത്തകരെയും എഴുത്തുകാരെയും ലക്ഷ്യമാക്കി രാജ്യവ്യാപകമായി നടക്കുന്ന പോലിസ് റെയ്ഡിനെതിരേ എഴുത്തുകാരി അരുന്ധതി റോയ്. ഇത്തരം നീക്കങ്ങള്‍ അത്യന്തം ആപല്‍കരമാണെന്നും അടിയന്തരാവസ്ഥയ്ക്കു വളരെ അടുത്തു നില്‍ക്കുന്ന അവസ്ഥയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
നീതിക്കുവേണ്ടിയോ ഹിന്ദു ഭൂരിപക്ഷവാദത്തിനെതിരെയോ ആരെങ്കിലും സംസാരിച്ചാല്‍ അവരെ കുറ്റവാളികളാക്കുന്നു. കൊലപാതകികളെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണ്. വരുന്ന തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പാണ് ഇതിനു പിന്നില്‍. ഇത്തരം കാര്യങ്ങള്‍ അനുവദിക്കരുത്. ഇതിനെതിരേ എല്ലാവരും ഒരുമിക്കണം. അല്ലെങ്കില്‍ നമ്മള്‍ ആസ്വദിക്കുന്ന സ്വാതന്ത്ര്യം എല്ലാം നമുക്ക് നഷ്ടമാവും- അവര്‍ പറഞ്ഞു.
ഭിമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശപ്രവര്‍ത്തകരുടെ വീടുകളില്‍ പൂനെ പോലിസിന്റെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ് നടന്നിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss