|    Nov 20 Tue, 2018 11:01 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അടിയന്തരമായി വാദം കേള്‍ക്കില്ല

Published : 1st November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിലേക്ക് യുവതികളായ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതിയുടെ ഉത്തരവിനെതിരേ നല്‍കിയ പുനപ്പരിശോധനാ ഹരജികളില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ കോടതി വീണ്ടും വിസമ്മതിച്ചു.
ഈ മാസം അഞ്ച്, ആറ് തിയ്യതികളില്‍ ക്ഷേത്ര നട തുറക്കുന്നതിനാല്‍ ഹരജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിസമ്മതിക്കുകയായിരുന്നു.
നവംബര്‍ അഞ്ചിനു ക്ഷേത്രം തുറക്കുന്ന കാര്യം അറിയാമെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, ഈ രണ്ടു ദിവസങ്ങളിലായി 24 മണിക്കൂര്‍ സമയത്തേക്ക് മാത്രമെ നടതുറക്കുകയുള്ളൂവെന്നും പറഞ്ഞു. അതിനാല്‍ തന്നെ ഹരജികള്‍ ഇപ്പോള്‍ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മുമ്പ് തീരുമാനിച്ച പോലെ, 13ന് മാത്രമേ പുനപ്പരിശോധനാ ഹരജികള്‍ പരിഗണിക്കൂവെന്ന് കോടതി വ്യക്തമാക്കി. പുനപ്പരിശോധനാ ഹരജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്നു സംഘപരിവാര അനുകൂല സംഘടനയായ അഖില ഭാരതീയ മലയാളീ സംഘിന്റെ അഭിഭാഷക ചീഫ് ജസ്റ്റിസ് മുമ്പാകെ വിഷയം പരാമര്‍ശിച്ചപ്പോഴാണ് കോടതിയുടെ നടപടി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss