|    Nov 16 Fri, 2018 7:33 am
FLASH NEWS

അടിമാലി-മൂന്നാര്‍ മേഖലകള്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍

Published : 11th August 2018 | Posted By: kasim kzm

അടിമാലി: മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇടമുറിയാതെ പെയ്യുന്ന മഴയെ തുടര്‍ന്ന് അടിമാലിയും മൂന്നാറും ഉള്‍പ്പെടുന്ന മേഖലകളില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയാണ്. ബുധനാഴ്ച്ച രാത്രിയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് താറുമാറായ ഗ്രാമീണ മേഖലകളിലേക്കുള്ള റോഡ് ഗതാഗതം ഇനിയും പുനസ്ഥാപിച്ചിട്ടില്ല. കുരങ്ങാട്ടിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരിച്ച ദമ്പതികളുടെ ശവസംസ്‌ക്കാരം വെള്ളിയാഴ്ച്ച ഉച്ചയോടെ വീട്ടുവളപ്പില്‍ നടന്നു. ഇടമുറിയാതെ പെയ്ത കനത്ത മഴ അടിമാലി, മാങ്കുളം, ബൈസണ്‍വാലി, കുരുശിപാറ, കുരങ്ങാട്ടി, വെള്ളത്തൂവല്‍ തുടങ്ങിയ ഒട്ടേറെ ഗ്രാമീണ മേഖലകളില്‍ വെള്ളിയാഴ്ച്ചയും കനത്തനാശം വിതച്ചു. അടിമാലി മൂന്നാര്‍ മേഖലകളിലെ ഒട്ടുമിക്ക പുഴകളും കരകവിഞ്ഞൊഴുകിയതു മൂലം താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയുണ്ടായ നഷ്ടങ്ങളുടെ കണക്ക് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല.
വീടുകള്‍ നഷ്ടപ്പെട്ടവരേയും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്തെ കുടുംബങ്ങളേയും അടിമാലി, കുരങ്ങാട്ടി തുടങ്ങിയ ഇടങ്ങളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അടിമാലിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശനം നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss