|    Jul 23 Mon, 2018 4:04 am
FLASH NEWS

അടിമാലി പഞ്ചായത്തിലെ വാഹനം തകര്‍ത്ത സംഭവം : പിന്നില്‍ ഭരണസമിതിയിലെ ചേരിപ്പോര്

Published : 8th September 2017 | Posted By: fsq

 

അടിമാലി: പഞ്ചായത്ത് വാഹനം തകര്‍ത്തതിന് പിന്നില്‍ ഭരണ സമിതിയിലെ ചേരിപ്പോരെന്നു സൂചന. കഴിഞ്ഞ ദിവസം പഞ്ചായത്ത് കോംപൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ത്തിരുന്നു. കുറെ നാളുകളായി പുകഞ്ഞു നിന്നിരുന്ന പടലപിണക്കവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് മോഹനന്‍ നായര്‍ക്കെതിരെ ഭരണകക്ഷിയില്‍പെട്ട മെമ്പര്‍മാരടക്കം തിരിഞ്ഞിരുന്നു.പ്രസിഡന്റിന്റെ വാഹന ദുരുപയോഗത്തിനെതിരെ മെമ്പര്‍മാര്‍ പല തവണ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയും വിയോജനക്കുറിപ്പെഴുതുകയും ചെയ്തിരുന്നു. സെക്രട്ടറിയും പലതവണ താക്കി തുചെയ്തിട്ടും പ്രസിഡന്റ് ദുരുപയോഗം തുടരുകയായിരുന്നു. പ്രതിമാസം 30000 ത്തോളം രൂപയോളം ഡീസല്‍ ചെലവാക്കിയതായി കണക്കെഴുതിയിരുന്നത്.ഇതിനെ തുടര്‍ഏതാനും ദിവസം മുമ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം ഓഫീസ് ഉപയോഗത്തിന് ശേഷം വാഹനം ഓഫീസ് കോം പൗണ്ടില്‍ തന്നെ പാര്‍ക്ക് ചെയ്യുവാനും വണ്ടിയുടെ താക്കോല്‍ സെക്രട്ടറിയെ ഏല്‍പിക്കുവാനും നിര്‍ദ്ദേശിച്ചിരൂന്നു. ഈ തീരുമാനം ചിലരെ ചൊടിപ്പിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് ദുരൂഹ സാഹചര്യത്തില്‍ വാഹനം തകര്‍ക്കപ്പെടുന്നത്. ആസൂത്രിതമായി നടത്തിയ ആക്രമണമായിരുന്നുഇതെന്നാണ് സൂചന. ചില്ലുകള്‍ തകര്‍ക്കാനുപയോഗിച്ച മൂന്നോളം കല്ലുകള്‍ മുറ്റത്ത് തന്നെ കിടന്നിരുന്നു. യു.ഡി.എഫ് ഭരണമാണ് പഞ്ചായത്തിലെങ്കിലും കോണ്‍ഗ്രസുകാരനായ പ്രസിഡന്റിന്റെ തന്‍ പ്രമാണിത്തത്തിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. കൊന്നത്തടി പഞ്ചായത്തില്‍ ഭരണ പ്രതിസന്ധി ഇ തോടെ രൂക്ഷമാകുന്ന സാഹചര്യമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss