|    Sep 22 Fri, 2017 7:04 pm
FLASH NEWS

അടിമാലി-കുമളി ദേശീയ പാതയുടെ നിര്‍മാണോദ്ഘാടനം 12ന്

Published : 6th October 2016 | Posted By: Abbasali tf

അടിമാലി: നിര്‍ദിഷ്ട അടിമാലി -കുമളി ദേശീയ പാതയുടെ നിര്‍മാണോദ്ഘാടനം 12ന് അടിമാലിയില്‍ മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും. ഇതിനായുള്ള സ്വാഗത സംഘരൂപീകരണ യോഗം ഇന്ന് നാലിന് അടിമാലി വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ചേരും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോവുന്ന ദേശീയപാതയ്ക്ക് ആദ്യഘട്ടത്തില്‍ 100 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 96 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാത 2017 ഫെബ്രുവരിയില്‍ പണി പൂര്‍ത്തിയാക്കും. നാല് റീച്ചുകളിലായാണ് നിര്‍മാണം നടക്കുക. നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാകുന്നതോടെ മലയോര മേഖലയുടെ വികസനത്തിന് വഴിയൊരുങ്ങും. കൊച്ചി-മധുര  ദേശീയപാതയില്‍ നിന്നുമാണ് പുതിയ പാത ആരംഭിക്കുന്നത്. ജോയ്‌സ് ജോര്‍ജ് എംപിയുടെ ശ്രമഫലമായാണ് ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്.ാേസ

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക