|    Sep 24 Mon, 2018 8:44 pm
FLASH NEWS

അടിമാലി-കുമളി ദേശീയ പാതയ്ക്ക് 64 കോടി കൂടി അനുവദിച്ചു

Published : 17th May 2017 | Posted By: fsq

 

തൊടുപുഴ: അടിമാലി – കുമളി ദേശീയപാത 185ന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 64 കോടിരൂപ കൂടി കേന്ദ്രത്തില്‍ നിന്നും അനുവദിച്ചതായി അഡ്വ. ജോയ്‌സ്‌ജോര്‍ജ് എംപി അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവും ഭരണാനുമതിയും കേന്ദ്ര ദേശീയപാതാ വിഭാഗം പുറത്തിറക്കി.  2017 – 18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 64 കോടി രൂപയുടെ കേന്ദ്രാനുമതിയായത്. കീരിത്തോടു മുതല്‍ നാരക്കാനം ഡബിള്‍കട്ടിംഗ് വരെയുള്ള ഭാഗം നവീകരിച്ച് ബിഎംബിസി ടാറിംഗ് പൂര്‍ത്തിയാക്കുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. ഇടുക്കി ജില്ലയ്ക്കു കുറുകെ പുതിയ ദേശീയപാതയായി പ്രഖ്യാപിച്ച അടിമാലി – കുമളി ദേശീയ പാതയുടെ ആദ്യഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടിരൂപ അനുവദിച്ചിരുന്നു. അടിമാലി മുതല്‍ കീരിത്തോടു വരെയും കുമളിയില്‍ നിന്ന് ആനവിലാസം – വള്ളക്കടവ് – വെള്ളയാംകുടി – കാല്‍വരിമൗണ്ട് – ഡബിള്‍കട്ടിംഗ് വരെയുള്ള ഭാഗം നിര്‍മ്മാണം പൂര്‍ത്തിയായിരുന്നു. 2016 ഡിസംബറില്‍ നിശ്ചിതസമയത്തു തന്നെനിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ്  64 കോടി രൂപ കൂടി ലഭിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss