|    Oct 17 Wed, 2018 6:12 am
FLASH NEWS

അടിമാലിയില്‍ പൊതുശ്മശാനം നവീകരിക്കാന്‍ ധൂര്‍ത്തടിച്ചതു ലക്ഷങ്ങള്‍

Published : 21st September 2017 | Posted By: fsq

 

അടിമാലി:  പതിറ്റാണ്ടിനിടെ അടിമാലി പഞ്ചായത്ത് പൊതു സ്മശാനം നവീകരണത്തിനായി ധൂര്‍ത്തടിച്ചത് ലക്ഷങ്ങള്‍. അവസാനം ലോകബാങ്ക് പദ്ധതിയുമായി വീണ്ടും രംഗത്ത്.കൂമ്പന്‍പാറയില്‍ കാടു കയറി കിടക്കുന്ന പൊതുസ്മശാന മെന്നറിയപ്പെടുന്ന പാറയിടുക്കില്‍ തള്ളിയത് 80 ലക്ഷംത്തോളം രൂപയാണ്.മാറിമാറി വന്ന ഭരണസമിതികള്‍ എല്ലാ ക്കാലത്തും ഇതിനെ ഒരു കറവപ്പശു വായാണ് കണ്ടിട്ടുള്ളത്.  ആദ്യമായി പഞ്ചായത്തില്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് ഭരണസമിതി യാണ്  ദേശീയപാതയോരത്ത് കൂമ്പന്‍പാറയില്‍ പൊതു സ്മശാനത്തിനായി സ്ഥലം വാങ്ങിയത്.ചുറ്റുമതില്‍ നിര്‍മ്മിച്ച്  പുറത്ത് നിന്നും മണ്ണ് കൊണ്ട് വന്ന്  നിരത്തി മൃതദേഹം സംസ്‌ക്കരിക്കു ന്നതിനുള്ള സൗകര്യം ഒരുക്കിയിരു ന്നു.എന്നാല്‍ തുടര്‍ന്ന് കാലങ്ങളോ ളം അധികാരത്തില്‍ ഇരുന്ന വിവിധ  ഭരണസമിതികള്‍ ഇവി ടെ ഫണ്ട് അനുവദിച്ച് എല്ലാക്കാല വും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയാ യിരുന്നു . പിന്നീട് മാലിന്യ സംസ്‌ക്ക രണ കേന്ദ്രമാക്കുന്നതിനായി നടപടി സ്വീകരിച്ചെങ്കിലും പ്രദേശവാസികളു ടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷി ക്കേണ്ടിവന്നു. ഇതിനായി ലക്ഷങ്ങ ള്‍ മുടക്കി വാങ്ങിയ ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിച്ചു.ഒരു ദിവസം പോലും പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. അന്നത്തെ ഭരണ സമിതി കീശയിലാക്കിയത് പതിനഞ്ച് ലക്ഷത്തിലധികമെന്നാ ണ് പുറത്തുവന്ന കണക്കുകള്‍. ഇപ്പോള്‍ ലോകബാങ്ക് പഞ്ചായത്തി ന്റെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദി ച്ച തുകയില്‍ 40 ലക്ഷം ഇതിന്റെ നവീകരണത്തിനായാണ് മാറ്റിയിട്ടു ള്ളത്. നിര്‍മ്മിതി കേന്ദ്രയെ ഏല്‍പി ച്ച ജോലികള്‍ ഇവര്‍  പ്രാദേശിക നേതാക്കള്‍ക്ക് നല്‍കിയിരിക്കുകയാണ്. വന്‍ അഴി മതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്ന ത്.കഴിഞ്ഞ കാലങ്ങളില്‍ പല സന്നദ്ധ സംഘടനകളും സ്ഥലം വിട്ടു നല്‍കിയാല്‍ ആധുനിക ശ്മശാനം നിര്‍മ്മിച്ചുനല്‍കുവാന്‍ തയ്യാറായി വന്നിരുന്നു. എന്നാല്‍ എല്ലാക്കാല ത്തും ഇവിടെ ലാഭം കണ്ട  ഇത് വിട്ടുനല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. ഫണ്ട് അനുവദിച്ച് കൊള്ളയടിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്ന ആക്ഷേപവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss