|    Jan 20 Fri, 2017 11:38 am
FLASH NEWS

അടിമാലിയില്‍ എല്‍ഡിഎഫും സംരക്ഷണ സമിതിയില്‍ വിള്ളല്‍; സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനായില്ല

Published : 12th October 2015 | Posted By: TK
ldf

അടിമാലി ടൗണില്‍ എല്‍ഡിഫ് സ്ഥാനാര്‍ത്ഥികള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി പോകുന്നു

സ്വന്തം പ്രതിനിധി

അടിമാലി: ഹൈറേഞ്ചിലെ പ്രധാന പഞ്ചായത്തുകളിലൊന്നായ അടിമാലിയില്‍ എല്‍ഡിഎഫ് – ഹൈറേഞ്ച് സംരക്ഷണ സമിതി ബന്ധത്തില്‍ വിള്ളല്‍ വീണു. ഇതോടെ ഇരു വിഭാഗത്തിന്റേയും സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയാക്കാനായില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംരക്ഷണ സമിതി ആവശ്യപ്പെട്ട നാലു സീറ്റുകള്‍ നല്‍കാതെ വന്നതോടേയാണ് ഇരു വിഭാഗവും കൊമ്പു കോര്‍ക്കുന്നത്. 21 വാര്‍ഡുകളില്‍ അടിമാലി ടൗണ്‍ ഉള്‍പ്പെടുന്ന സൗത്ത് വാര്‍ഡ് മാത്രമാണ് ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് എല്‍ഡിഎഫ് വിട്ടു നല്‍കിയത്. വ്യാപാരി വ്യവസായികള്‍ ഭൂരപക്ഷമുള്ള ടൗണ്‍ യുഡിഎഫ് അനുകൂല വാര്‍ഡാണ്.

ഇവിടെ എല്‍ഡിഎഫിന് വിജയ സാധ്യതയില്ലായെന്നു കണ്ടതോടേയാണ് ഈ വാര്‍ഡു മാത്രം നല്‍കാന്‍ ഇടതു പക്ഷം തീരുമാനിച്ചത്. അനുനയത്തിന്റെ ഭാഗമായി ഇന്നലെ രാത്രി വൈകി ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് സിപിഎം, സിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തും. എന്നാല്‍ നാലു സീറ്റെന്ന ആവശ്യത്തിന് തടയിടുന്നതിന്റെ ഭാഗമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ഇന്നലെ 17 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികള്‍ വരണാധികാരി മുമ്പാകെ പത്രിക സമര്‍പ്പിച്ചു. അിമാലി പഞ്ചായത്ത് ഉള്‍പ്പെടുന്ന നാലു ബ്ലോക്ക് ഡിവിഷനുകളിലും സംംരക്ഷണ സമിതി സ്ഥാനാര്‍ത്ഥികള്‍ക്ക് അവസരം നല്‍കിയില്ല.

അടിമാലി പഞ്ചായത്തിലെ സിപിഎം നോമിനികള്‍ പഴമ്പിള്ളിച്ചാല്‍ – സീമാ ബിജു, പ്ലാക്കയം -സുമേഷ് തങ്കപ്പന്‍, പതിനാലാം മൈല്‍- ഗ്രേസി പൗലോസ്, മച്ചിപ്ലാവ് – ജെയ്‌മോള്‍, അടിമാലി നോര്‍ത്ത് – ശ്രീജ ജോര്‍ജ്, പെട്ടിമുടി – മഞ്ചു ബിജു, മുനിത്തണ്ട് – ഗീതാ മോഹനന്‍, മന്നാങ്കാല – എം കമറുദ്ദീന്‍, ചിന്നപ്പാറ – ബീന സേവ്യര്‍, ചൂരക്കെട്ടന്‍ മുടി – ബ്ലെസി പി.വി, മെഴുകുംചാല്‍ – രജനി സതീശന്‍, കാഞ്ഞിരവേലി – എംഎന്‍ ശ്രീനിവാസന്‍ എന്നിവരാണ്. സിപിഐ മല്‍സരിക്കുന്ന വാര്‍ഡുകളില്‍ യഥാക്രമം പരിശകല്ല് -മിനി ബിജു, ഇരുമ്പുപാലം – എന്‍.ജെ ജോസ്, വാളറ – അന്നമ്മ സഹദേവന്‍, ചാറ്റപാറ-ശാലിനി ഗിരീഷ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. 200 ഏക്കര്‍ – സി.പി വര്‍ഗീസ് (എന്‍സിപി), കൂമ്പന്‍പാറ – ബിന്‍സി റെജി (സിഎംപി) എന്നിവരും മല്‍സരിക്കും. പഞ്ചായത്തിലെ ദേവിയാര്‍, അടിമാലി സൗത്ത്, കരിങ്കുളം എന്നിവിടങ്ങളില്‍ പൂര്‍ത്തിയായിട്ടില്ല. അടിമാലി ബ്ലോക്കിലേക്ക് വാളറ ഡിവിഷനില്‍ – വിജയ ലക്ഷ്മി (എന്‍സിപി), മച്ചിപ്ലാവ് – ഡോണ ഏണസ്റ്റ് (സിപിഎം), 200 ഏക്കര്‍ – മീര ഷൈജു (സിപിഎം), ദേവിയാര്‍ – ഷീജ ബിനോയി (സിപിഎം) എന്നിവര്‍ പത്രിക നല്‍കി. സിപിഐയുടെ സ്ഥാനാര്‍ത്ഥി മല്‍സരിക്കുന്ന അടിമാലി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. ഇതിനിടെ എല്‍ഡിഎഫ് ഏക പക്ഷീയമായി നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പിന്തുണയ്‌ക്കേണ്ട ബാധ്യത ഹൈറേഞ്ച് സംരക്ഷണ സമിതിക്കോ വ്യാപാരി വ്യവസായികള്‍ക്കോ ഇല്ലെന്ന് സംരക്ഷണ സമിതി – വ്യാപാരി വ്യവസായി ഏകോപന സമിതി കോര്‍ഡിനേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 103 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക