|    Apr 22 Sun, 2018 12:35 pm
FLASH NEWS

അടിമാലിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കല്‍ ജനങ്ങള്‍ക്ക് ദുരിതം

Published : 11th April 2016 | Posted By: SMR

അടിമാലി: സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ അംഗങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് പഞ്ചായത്തില്‍ നടത്തുന്ന പരിപാടി ജനങ്ങള്‍ക്ക് ദുരിതമായി. അടിമാലി ഗ്രാമപ്പഞ്ചായത്തി ല്‍ നാലു ദിവസമാണ് പുതുക്കുന്നതിന് അവസരം ഒരുക്കിയിരുന്നത്.
രണ്ടു ദിവസം ഇരുമ്പുപാലത്തും രണ്ടു ദിവസം അടിമാലി ടൗണിലുള്ള പഞ്ചായത്ത് ടൗണ്‍ ഹാളിലുമാണ് പരിപാടി നടന്നത്. നാലു ദിവസവും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. നാലു ദിവസം കൊണ്ട് 1400 കുടുംബങ്ങളുടെ ഇന്‍ഷുറന്‍സ് മാത്രമാണ് പുതുക്കിയത്. ഇന്നലെ അവസാന ദിവസമാണെന്ന പ്രചരണം ഉണ്ടായതോടെ രാത്രി ഏഴു മണിക്കു ശേഷവും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.21 വാര്‍ഡുകളുള്ള അടിമാലി പഞ്ചായത്തില്‍ ആയിരക്കണക്കിന് അംഗങ്ങളാണ് പദ്ധതിയില്‍ ഉള്ളത്. ഇതിന് നാലു ദിവസം മാത്രം അനുവദിച്ചതാണ് ജനങ്ങള്‍ക്ക് ദുരിതമായത്.
അധികൃതര്‍ ആവശ്യമായ പ്രചരണം നല്‍കാതെ പദ്ധതി നടത്തിയതു മൂലം ബഹു ഭൂരിപക്ഷം ജനങ്ങളും സംഭവം അറിഞ്ഞിട്ടില്ല. എന്നാല്‍ ആദ്യഘട്ടമാണ് ഇന്നലെ അവസാനിച്ചതെന്നും ജൂണ്‍ 30 വരെ പുതുക്കുന്നതിന് കാലാവധിയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss