|    Sep 21 Thu, 2017 5:20 am

അടിമലത്തുറ ബീച്ചില്‍ മയക്കുമരുന്ന് വ്യാപകമെന്നു പരാതി

Published : 2nd July 2016 | Posted By: SMR

അടിമലത്തുറ: അടിമലത്തുറ ബീച്ചിലും പരിസരത്തും പരസ്യമായ മദ്യപാനവും മയക്കുമരുന്നു വില്‍പനയും വ്യാപകമാകുന്നുവെന്ന് പരാതി. വിദേശികളെയും തദ്ദേശീയരെയും ഒരുപോലെ ലക്ഷ്യമിട്ടാണ് കച്ചവടം നടക്കുന്നത്. മയക്കുമരുന്നു തേടി ചെറുപ്പക്കാര്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും വാഹനങ്ങളില്‍ എത്തുന്നത് പതിവാണ്.
കച്ചവടത്തിനിടെ തര്‍ക്കങ്ങളും അടിപിടിയും പതിവാണ്. നിരവധി തവണ പോലിസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശവാസികളുടെ സൈ്വരജീവിതത്തെ ബാധിക്കുന്ന രീതിയില്‍ വര്‍ധിച്ചിട്ടുള്ള ലഹരിയുടെ ഉപഭോഗത്തിനെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് അടിമലത്തുറ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക