|    Oct 18 Wed, 2017 3:09 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അടിമത്വം: റുമാനിയയില്‍ 38 പേര്‍ അറസ്റ്റില്‍

Published : 16th July 2016 | Posted By: SMR

ബൂകാറെസ്റ്റ: യുവാക്കളെ വര്‍ഷങ്ങളായി അടിമകളാക്കുകയും ചങ്ങലയ്ക്കിട്ട് കഠിനജോലികള്‍ ചെയ്യിപ്പിക്കുകയും ചെയ്തതിന് 38 പേരെ റുമാനിയന്‍ പോലിസ് അറസ്റ്റ് ചെയ്തു.
പോലിസ് നടത്തിയ വ്യാപക റെയ്ഡിനിടെ ഇവരെ കണ്ടെത്തുമ്പോള്‍ കൈകള്‍ ബന്ധിച്ച് അര്‍ധനഗ്നരായ നിലയിലായിരുന്നു. യജമാനന്മാര്‍ക്ക് ആസ്വദിക്കാന്‍ ഇവരെക്കൊണ്ട് പോരടിപ്പിക്കും. പലപ്പോഴും ലൈംഗിക അതിക്രമങ്ങള്‍ പോലും ഉണ്ടാവാറുണ്ടെന്നാണ് വിവരം.
10ഉം 12ഉം വയസ്സുള്ള ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേരെ പോലിസ് മോചിപ്പിച്ചു. 2008ല്‍ 40ഓളം ഇരകളെ ഇത്തരം സംഘങ്ങളുടെ കൈയില്‍ നിന്നു മോചിപ്പിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക