|    Nov 14 Wed, 2018 6:41 pm
FLASH NEWS
Home   >  Editpage  >  Second edit  >  

അടിമകളുടെ മ്യൂസിയം

Published : 1st August 2018 | Posted By: kasim kzm

അമേരിക്കയിലെ മോണ്ട്‌ഗോമറി സിറ്റിയില്‍ അലബാമാ നദിക്കരയില്‍ അടുത്തകാലത്ത് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്ത ലെഗസി മ്യൂസിയം ഒരുകാലത്ത് അമേരിക്കക്കാര്‍ ആഫ്രിക്കക്കാരോട് അനുവര്‍ത്തിച്ച ക്രൂരതകളുടെ ഒടുങ്ങാത്ത കഥകള്‍ പറയുന്നു. തല്ലിക്കൊല്ലപ്പെട്ടവരുടെയും ചുട്ടുകൊല്ലപ്പെട്ടവരുടെയും ദീനരോദനങ്ങള്‍ മുഴങ്ങുന്നു. നിങ്ങള്‍ നില്‍ക്കുന്നത് അടിമകളെ കൂട്ടത്തോടെ പാര്‍പ്പിച്ചിരുന്ന കെട്ടിടത്തിലാണ്- ചുവരില്‍ എഴുതിവച്ചിരിക്കുന്നു.
മോണ്ട്‌ഗോമറിയില്‍ ഈ മ്യൂസിയം സ്ഥാപിക്കാന്‍ ഈക്വല്‍ ജസ്റ്റിസ് ഇനിഷ്യേറ്റീവ് എന്ന മനുഷ്യാവകാശ സംഘടനയെ പ്രേരിപ്പിച്ചത് അതിലൊരു കാവ്യനീതിയുണ്ടെന്ന ഓര്‍മയാണ്. കാരണം, രാജ്യത്തെ ഏറ്റവും വലിയ അടിമച്ചന്ത ഇവിടെയായിരുന്നു. 800 സ്റ്റീല്‍ ഫ്രെയിമുകളിലായി അമേരിക്കന്‍ പൈശാചികതയ്ക്ക് ഇരയായവരുടെ കഥകള്‍ ആലേഖനം ചെയ്തുവച്ചിരിക്കുന്നു. ഭര്‍ത്താവിനെ തല്ലിക്കൊന്നതില്‍ പ്രതിഷേധിച്ചതിനാണ് ഗര്‍ഭിണിയായ ഒരു കറുത്തവര്‍ഗക്കാരിയെ ചുട്ടുകൊന്നത്. ആ രംഗം കാമറയില്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറെയും തല്ലിക്കൊന്നു ഇത്തരം 4400 സംഭവങ്ങള്‍ ശേഖരിച്ചു സൂക്ഷിച്ചിരിക്കുന്നു. സംഭവസ്ഥലത്തെ മണ്ണ് ഗ്ലാസുകളിലാക്കി വച്ചിരിക്കുന്നു. ഓര്‍മകള്‍ ഉണ്ടായിരിക്കണമെന്ന് ഇരകളെയും വേട്ടക്കാരെയും ഓര്‍മിപ്പിക്കാന്‍ വേണ്ടി മാത്രം.
അമേരിക്കയിലെ ജനസംഖ്യയില്‍ 26 ശതമാനവും കറുത്ത വര്‍ഗക്കാരാണ്. അവിടത്തെ തടവുകാരില്‍ 54 ശതമാനവും അവര്‍ തന്നെ. സ്ഥാപനവല്‍ക്കരിക്കപ്പെട്ട വിവേചനങ്ങള്‍ക്കും അനീതിക്കുമെതിരേ പോരാടുകയാണ് ലെഗസി മ്യൂസിയത്തിന്റെ ലക്ഷ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss