|    Mar 25 Sat, 2017 11:41 am
FLASH NEWS

അടിപിടിയില്‍ യുവാവ് കനാലില്‍ വീണ് മരിച്ച സംഭവം: ബന്ധു അറസ്റ്റില്‍

Published : 29th July 2016 | Posted By: SMR

വൈപ്പിന്‍: മദ്യലഹരിയില്‍ ബുധനാഴ്ച പുതുവൈപ്പ് തോണിപ്പാലത്തിന്റെ മുകളില്‍വച്ച് ഉണ്ടായ അടിപിടിക്കിടെ നാലംഗ സംഘത്തില്‍ ഒരാള്‍ കനാലില്‍ വീണു മരിച്ച സംഭവത്തില്‍ ബന്ധു അറസ്റ്റില്‍.
പോലിസ് കസ്റ്റഡിയിലെടുത്ത പുതുവൈപ്പ് സ്വദേശി പുതിയനികത്തില്‍ കുട്ടന്‍ എന്ന് വിളിക്കുന്ന ബാബു(49)വിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലിസ് അറിയിച്ചു. മരിച്ച പുതുവൈപ്പ് പുതിയ നികത്തില്‍ പ്രേമദത്തന്‍ എന്ന് വിളിക്കുന്ന പ്രേംകുമാറിന്റെ (32) ബന്ധുവാണ് ബാബു.
പ്രേംകുമാറും സുഹൃത്തുക്കളായ മറ്റു രണ്ടുപേരും ചേര്‍ന്ന് ചന്ദ്രന്‍ എന്ന മറ്റൊരാളുമായി നടന്ന വാക്കു തര്‍ക്കത്തില്‍ ബാബു ഏറ്റു പിടിക്കുകയും പ്രേംകുമാറിനെ അടിച്ച് കനാലിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് ഞാറക്കല്‍ എസ്‌ഐ രഗീഷ് കുമാര്‍ അറിയിച്ചു. നീന്തല്‍ അറിയില്ലെന്ന് കൂട്ടുകാര്‍ പറഞ്ഞെങ്കിലും ബാബു ഇത് വകവച്ചില്ലെന്നും പോലിസ് പറഞ്ഞു. മരിച്ച പ്രേംകുമാറും ബാബുവും തമ്മില്‍ മുന്‍ വൈരാഗ്യമുണ്ടത്രേ. മല്‍സ്യത്തൊഴിലാളിയായ ബാബു പുതുവൈപ്പ് പടിഞ്ഞാറ് പുറംപോക്കില്‍ ഷെഡ് കെട്ടിയാണ് താമസിക്കുന്നത്.
കൂടെയുണ്ടായിരുന്നര്‍ക്കുവേണ്ടി പോലിസ് ബുധനാഴ്ച രാത്രി വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രേംകുമാറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി സംസ്‌കരിച്ചു. ഞാറക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക