|    Oct 21 Sun, 2018 1:04 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

അടിതെറ്റാതെ ടോട്ടനം

Published : 15th September 2017 | Posted By: fsq

 

ലണ്ടന്‍: ചാംപ്യന്‍സ് ലീഗിലെ ഗ്രൂപ്പ് പോരാട്ടത്തില്‍ ജര്‍മന്‍ക്ലബ്ബായ ബൊറൂസിയ ഡോട്മുണ്ടിനെതിരേ ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനത്തിന് ജയം. ടോട്ടനത്തിന്റെ ഹോംഗ്രൗണ്ടായ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ടോട്ടനത്തിന്റെ ആധികാരിക ജയം.5-4-1 ശൈലിയിലാണ് ജര്‍മന്‍പടക്കെതിരേ മൗറിഷ്യോപൊച്ചെറ്റിനോ പരിശീലിപ്പിക്കുന്ന ടോട്ടനം മല്‍സരത്തിനിറങ്ങിയത്. മറുവശത്ത് 4-3-3 ശൈലിയില്‍ ഡോട്മുണ്ടും പ്രതിരോധം തീര്‍ത്തു. കളിതുടങ്ങി നാലാം മിനിറ്റില്‍ത്തന്നെ ടോട്ടനം  ലീഡ് നേടി. ഇടതു വിങ്ങില്‍ നിന്നും ഓടിക്കയറിയെത്തി ബോക്‌സിനുള്ളില്‍ നിന്നും ഹ്യൂങ്മിന്‍സണ്‍ പായിച്ച ഷോട്ട് ഡോട്മുണ്ട് ഗോള്‍കീപ്പര്‍ ബര്‍ക്കിയെ നിസ്സഹായനാക്കി (1-0). ആദ്യ ഗോളിന്  11ാം മിനിറ്റില്‍ത്തന്നെ ഡോട്മുണ്ട് മറുപടി നല്‍കി. ജെറമിടോലിജന്‍ ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പാസ് ഷിന്‍ജി കെഗാവാ ആന്‍ഡ്രി യെര്‍മോലെങ്കോയ്ക്കു നല്‍കി. അവസരം പാഴാക്കാതെ യെര്‍മോലെങ്കോ തൊടുത്തുവിട്ട ഷോട്ട് ഗോള്‍പോസ്റ്റിന്റെ ഇടത് മൂലയില്‍ പതിച്ചു (1-1). ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയതോടെ മല്‍സരവും ചൂടുപിടിച്ചു. ഇംഗ്ലണ്ടിന്റെ മുന്നേറ്റനിരയിലെ താരം ഹാരി കെയ്‌നിലൂടെ 15ാം മിനിറ്റില്‍ ടോട്ടനം വീണ്ടും ലീഡ് നേടി. പെനല്‍റ്റി ഏരിയക്കകത്തു നിന്നും ഹാരി കെയ്‌നു ലഭിച്ച പന്ത് ഗോള്‍പോസ്റ്റിന്റെ ഇടതു മൂലയിലേക്കു അനായാസം തിരിച്ചു വിട്ടു (2-1). രണ്ടാം പകുതിയില്‍ 60ാം മിനിറ്റില്‍ കെയ്ന്‍ ലീഡുയര്‍ത്തി. ക്രിസ്റ്റ്യന്‍ എറിക്‌സണില്‍ നിന്നും ത്രോബോള്‍ സ്വീകരിച്ച കെയ്ന്‍ ഉഗ്രന്‍ഷോട്ടിലൂടെ പന്ത് ഗോള്‍പോസ്റ്റിന്റെ വലതു മൂലയിലെത്തിച്ചു (3-1).

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss