|    Oct 18 Wed, 2017 5:03 pm
FLASH NEWS

അടയ്ക്കാ മോഷ്ടാക്കളായ മൂന്നു പേര്‍ അറസ്റ്റില്‍

Published : 2nd October 2017 | Posted By: fsq

 

താമരശ്ശേരി: കാറില്‍ കറങ്ങി അടക്ക മോഷണം നടത്തുന്ന സംഘത്തിലെ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഉണ്ണികുളം കരുമല അണ്ടിയോത്ത് പാറമ്മല്‍ റംഷിബ്, തലയാട് തെക്കെ പറമ്പില്‍ ജസീല്‍, തലയാട് മണ്ടോപ്പാറ സജ്‌നാസ് എന്നിവരെയാണ് താമരശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. കാറില്‍ അടക്കയുമായി കട്ടിപ്പാറ പള്ളിക്ക് സമീപം കണ്ടെത്തിയ റംഷിബിനെയും ജസീലിനെയും ചോദ്യം ചെയ്തതില്‍ നിന്നാണ് അടക്ക മോഷണം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. കോളിക്കല്‍ ആര്യംകുളത്തെ കാഞ്ചന ഏജന്‍സീസ് എന്ന അടക്കാ കളത്തില്‍ നിന്നും ഏഴ് ചാക്ക് അടക്ക മോഷ്ടിച്ചതായി ഇവര്‍ പോലിസിന് മൊഴി നല്‍കി. ഒരുമാസം മുമ്പ് ഉണ്ണികുളം എം എം പറമ്പിലെ വീട്ടില്‍ നിന്ന് അടക്ക മോഷ്ടിച്ച സംഘത്തിലും ഇരുവരും ഉള്‍പ്പെട്ടിരുന്നതായി പോലിസ് പറഞ്ഞു. വാടകക്കെടുക്കുന്ന കാറില്‍ കറങ്ങിയാണ് മോഷണം നടത്തുന്നത്. ഇതിന്നായി കാറ് വാടകക്കെടുത്തു കൊടുക്കുന്നത് സജ്‌നാസാണെന്ന മൊഴിയെ തുടര്‍ന്നാണ് സജ്‌നാസിനെയും പോലിസ് അറസ്റ്റ് ചെയ്തത്. മോഷണത്തിനാണ് കാറ് ഉപയോഗിക്കുന്നതെന്ന് സജ്‌നാസിന് അറിയാമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് തലയാട്ടെ മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ റംഷിദ് ജയിലില്‍ കഴിഞ്ഞിരുന്നു. ഈ കേസിലെ പ്രതി ഉള്‍പ്പെടെ ഏതാനും പേരും അടക്ക മോഷണ സംഘത്തില്‍ ഉള്‍പ്പെട്ടതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. കോടതി പ്രതികളെ റിമാന്റ് ചെയ്തു. താമരശ്ശേരി എസ്‌ഐ സാജൂജ്, അഡീഷനല്‍ എസ്‌ഐ എം പി രവീന്ദ്രന്‍, ജൂനിയര്‍ എസ്‌ഐ ജിതേഷ്, എഎസ്‌ഐ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക