|    Mar 29 Wed, 2017 4:37 pm
FLASH NEWS

അടച്ച വാല്‍വുകള്‍ തുറന്നു; കുടിവെള്ള വിതരണം ഇനി പൂര്‍ണ തോതില്‍

Published : 1st August 2016 | Posted By: SMR

തിരുവനന്തപുരം: അറ്റകുറ്റപ്പണികള്‍ക്കായി അടച്ച ബേക്കറി ജങ്ഷനിലെ കുടിവെള്ള പൈപ്പിന്റെ വാല്‍വ് തുറന്നു. ഇന്നലെ രാത്രിയോടെയാണ് പണി പൂര്‍ത്തിയാക്കിയത്. ഇന്ന് ഉച്ച മുതല്‍ പൂര്‍ണമായ തോതില്‍ വെള്ളം ലഭ്യമാകുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. പണി നടക്കുന്നതിനാലാണ് ഇതുവഴിയുള്ള പൈപ്പിന്റെ വാല്‍വ് അടച്ചത്. വെള്ളിയാഴ്ചയാണ് ഇന്റര്‍ കണക്ഷന്‍ ജോലികളുടെ ഭാഗമായി ബേക്കറി ജങ്ഷനില്‍ വാട്ടര്‍ അതോറിറ്റി ജോലി തുടങ്ങിയത്.
ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രകാരമിട്ട പൈപ്പുകളും 700 എംഎം കാസ്റ്റ് അയേണ്‍ പൈപ്പും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന പണിയാണ് ഇവിടെ നടന്നുവന്നിരുന്നത്. പരമാവധി വാല്‍വ് അടയ്ക്കാതെ കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിലാണ് പണി നടത്തിയതെങ്കിലും കുടിവെള്ള വിതരണം മുടങ്ങിയിരുന്നു. പൈപ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ജോലി ശനിയാഴ്ചയാണ് ആരംഭിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് പൂര്‍ത്തിയായത്. ഇതിനായി വാല്‍വ് അടച്ചതോടെ ഒന്നര ദിവസം കുടിവെള്ള വിതരണം മുടങ്ങി.
ശനിയാഴ്ച മുതല്‍ ഇന്നലെ വൈകീട്ട് വരെ നഗരത്തിലെ ബേക്കറി, പാളയം, തമ്പാനൂര്‍ തുടങ്ങിയ ഭാഗങ്ങളിലാണ് കുടിവെള്ളം മുടങ്ങിയത്. വെള്ളയമ്പലം വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തിലാണ് പണി നടത്തിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതവും നിരോധിച്ചിരുന്നു. ബേക്കറിയില്‍ നിന്നു തമ്പാനൂരിലേക്കു വരുന്ന റോഡിലായിരുന്നു അറ്റകുറ്റപ്പണി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day