|    Jan 20 Fri, 2017 1:02 am
FLASH NEWS

അടച്ചുറപ്പുള്ള വീടിനായി നിര്‍ധന കുടുംബത്തിന്റെ കാത്തിരിപ്പ്

Published : 2nd July 2016 | Posted By: SMR

മാനന്തവാടി: അടച്ചുറപ്പുള്ള വീടില്ലാത്തതിനാല്‍ പ്രായപൂര്‍ത്തിയായ മക്കളോടൊപ്പം കൂരയില്‍ താമസിക്കേണ്ട ഗതികേടിലാണ് വൃദ്ധമാതാവ്. പടിഞ്ഞാറത്തറ ചെമ്പകമൂല കോളനിയിലെ ദേവകി(65)യാണ് 17 വര്‍ഷം മുമ്പ് ഭര്‍ത്താവുപേക്ഷിച്ച ശേഷം കഠിനാധ്വാനം ചെയ്ത് വളര്‍ത്തിയ മക്കളോടൊപ്പം അടച്ചുറപ്പുള്ള വീട്ടില്‍ കഴിയാനുള്ള ആഗ്രഹവുമായി നാളെണ്ണി കഴിയുന്നത്. ഇളയ മകള്‍ വജിതക്ക് ഒരു വയസ്സ് മാത്രമുള്ളപ്പോഴാണ് ഭര്‍ത്താവ് വാസു ഇവരെ ഉപേക്ഷിച്ചത്. പ്ലസ് വണ്ണിന് പഠിക്കുന്ന വജിത കണിയാമ്പറ്റയിലെ ഹോസ്റ്റലിലാണ്.
മൂത്ത സഹോദരി വജീഷ ജനറല്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. വജീഷയും ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നു. ദേവകിയുടെ മൂത്ത മകന്‍ വജേഷ് ഡിഗ്രി കഴിഞ്ഞ് ഡിഎഡിന് ചേര്‍ന്നെങ്കിലും അമ്മയ്ക്ക് അസുഖം വന്നതോടെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇവരുടെയെല്ലാം പഠനത്തിനായി ദേവകി രാപ്പകല്‍ ഭേദമന്യേ അധ്വാനിക്കുകയായിരുന്നു. എന്നാല്‍, ഏതാനും മാസങ്ങള്‍ക്കു ഇവരുടെ വയറ്റില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ ചെയ്തു. തുടര്‍ന്ന് ജോലിക്ക് പോവാന്‍ കഴിയാതായി. ഇപ്പോഴും ഇതിന്റെ ചികില്‍സകള്‍ നടന്നുവരുന്നു. ദേവകിയുടെ മാതാവ് നല്‍കിയ സ്ഥലത്ത് വീടുവയ്ക്കാനായി എട്ടു വര്‍ഷം മുമ്പ് ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.
പഞ്ചായത്ത് നല്‍കിയ 75,000 രൂപ ഉപയോഗിച്ച് ലിന്റല്‍ ഉള്‍പ്പെടെ വാര്‍ക്കുകയും ചെയ്തു.
എന്നാല്‍, കുട്ടികളുടെ പഠനച്ചെലവും വീടുനിര്‍മാണവും ഒരുമിച്ചു കൊണ്ടുപോവാന്‍ കഴിയാതായി. വൈദ്യുതിയോ കുടിവെള്ളമോ ഇല്ലാത്ത കുടിലിലാണ് ഇവരിപ്പോള്‍ താമസിക്കുന്നത്. വീട്ടിലെത്തിയാല്‍ കുട്ടികളുടെ പഠനം മണ്ണെണ്ണ വെളിച്ചത്തില്‍. ചുറ്റും വിലകുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകള്‍ മറച്ചിരിക്കുന്നു. മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്നതിനാല്‍ ബന്ധുവീടുകളില്‍ അഭയം തേടും. ഇവരുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ നാട്ടുകാര്‍ ഭവനനിര്‍മാണ സഹായ സമിതി രൂപീകരിച്ചിരിക്കുകയാണ്. പി കെ പീതാംബരന്‍ ചെയര്‍മാനും ജോസഫ് മാസ്റ്റര്‍ കണ്‍വീനറും എം വി ജോണ്‍ ഖജാഞ്ചിയുമായ കമ്മിറ്റി കനറ ബാങ്ക് പടിഞ്ഞാറത്തറ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. 0355101027371 ആണ് അക്കൗണ്ട് നമ്പര്‍. ഐഎഫ്എസ്‌സി കോഡ്- സിഎന്‍ആര്‍ബി 0000355.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക