|    Jul 22 Sun, 2018 6:29 pm
FLASH NEWS

അഞ്ഞൂറിലേറെ കവിതകള്‍; സഗീര്‍ അന്നമനടയുടെ സാഹിത്യ സപര്യ അഞ്ച് പതിറ്റാണ്ട് പിന്നിടുന്നു

Published : 16th September 2017 | Posted By: fsq

 

മാള: കവിതകളുടെ സഹയാത്രികനായ സഗീര്‍ അന്നമനടയുടെ സാഹിത്യ സപര്യ അഞ്ച്  പതിറ്റാണ്ട് പിന്നിടുന്നു. പറവൂര്‍ എസ് എന്‍ ഹൈസ്‌കൂളില്‍ ആറാംക്ലാസില്‍ പഠിക്കുന്ന കാലത്താണ് കവിതയെഴുത്ത് ആരംഭിച്ചത്. പതിമൂന്നാം വയസില്‍ ആരംഭിച്ച കവിതയെഴുത്ത് അന്‍പത്തിയേഴാം വയസിലും തുടരുകയാണ്. പറവൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന സവ്വേ സാചി സായാഹ്ന ദിനപത്രത്തില്‍ പ്രണാമം എന്ന കവിതയാണ് ആദ്യമായി വെളിച്ചം കണ്ടത്. സ്‌കൂള്‍ പഠന കാലത്ത് കവിത രചനാ മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി  സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ദേശാഭിമാനി, ജനയുഗം വാരാന്ത്യ പതിപ്പുകളിലും, തൂലിക മാസികയിലും  ദേശീയോദ്ഗ്രധനം, ദേശകാഴ്ച, നിരൂപണം തുടങ്ങിയ പ്രദേശിക പത്രങ്ങളിലുമെല്ലാമായി അഞ്ഞൂറിലേറെ  കവിതകള്‍ സഗീര്‍ അന്നമനടയുടെ തൂലികയില്‍ പിറന്നിട്ടുണ്ട്.  അമേച്വര്‍ നാടകങ്ങള്‍ക്ക് വേണ്ടി ഗാനരചനയും സഗീര്‍ നടത്തിയിട്ടുണ്ട്. കൂടാതെ പത്തോളം ഷോര്‍ട്ട് ഫിലിമുകളില്‍ സഗീര്‍  അഭിനയിച്ചിട്ടുമുണ്ട്. മൂന്ന് മക്കള്‍ക്കും ഭാര്യക്കുമൊപ്പം അന്നമനട കല്ലൂരില്‍ താമസിക്കുന്ന സഗീര്‍ അന്നമനട കഴിഞ്ഞ 20 വര്‍ഷമായി ആലുവ എടയാറുള്ള ഇന്റോ ജര്‍മന്‍ കാര്‍ബണ്‍സ് കമ്പനിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. മുന്‍ മന്ത്രിയും  മുസ്‌ലിം ലീഗ് നേതാവുമായ കെ എം സീതി സാഹിബിന്റെ സഹോദരിയുടെ മകന്റെ മകനായ സഗീര്‍ ഇതിനകം എഴുതിയ അഞ്ഞൂറോളം കവിതകള്‍ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നതിനുള്ള ശ്രമത്തിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss