|    Jan 23 Mon, 2017 10:36 pm

അഞ്ജു അസഹിഷ്ണുതയുടെ ഇരയെന്ന് സുധീരന്‍

Published : 23rd June 2016 | Posted By: SMR

തിരുവനന്തപരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ ഇരയാണ് അഞ്ജു ബോബി ജോര്‍ജെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
കായിക മേഖലയെ രഷ്ട്രീയവല്‍ക്കരിക്കുന്ന സമീപനം ശരിയല്ല. അഞ്ജുവിന്റെത് രാഷ്ട്രീയ നിയമനമായിരുന്നില്ല. കായികമേഖലയ്ക്ക് കൂടുതല്‍ കരുത്തു നല്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് യുഡിഎഫ് സര്‍ക്കാര്‍ കായികരംഗത്ത് നിന്നുള്ളവരെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്ത് ക്ഷണിച്ചു കൊണ്ടുവന്ന് നിയമിച്ചതെന്നും സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തലശ്ശേരിയില്‍ ദലിത് സഹോദരിമാരേയും പിഞ്ചുകുഞ്ഞിനേയും ജയിലിലടച്ച സംഭവത്തില്‍ തെറ്റുചെയ്ത പാര്‍ട്ടിക്കാരെയും അവരുടെ അജ്ഞാനുവര്‍ത്തികളായ പോലിസ് ഉദ്യോഗസ്ഥരുടെ നടപടികളെയും വെള്ളപൂശാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നതെന്നും സുധീരന്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക