|    Oct 23 Mon, 2017 12:58 am
Home   >  Todays Paper  >  Page 5  >  

അഞ്ജുവിന്റെ രാജിയില്‍ വളരെ സന്തോഷം: കായികമന്ത്രി

Published : 23rd June 2016 | Posted By: SMR

തിരുവനന്തപുരം: അഞ്ജുവിന്റെ രാജിയില്‍ വളരെ സന്തോഷമെന്ന് കായികമന്ത്രി ഇ പി ജയരാജന്‍.
രാജിവയ്ക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല. അവരുടെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും തടസ്സപ്പെടുത്തിയിട്ടുമില്ല. മാധ്യമങ്ങള്‍ അവിടെ നടക്കുന്ന അഴിമതികള്‍ പുറത്തുകൊണ്ടു വന്നതോടെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. അതിനാലാണ് അവര്‍ രാജിവച്ചത്. അഞ്ജുവിന്റെ രാജിക്കാര്യം താന്‍ അറിഞ്ഞിരുന്നില്ല. മാധ്യമങ്ങള്‍ പറഞ്ഞപ്പോഴാണ് അറിയുന്നതെന്നും ജയരാജന്‍ പറഞ്ഞു.
അഞ്ജു ബോബി ജോര്‍ജ് രാജിവച്ചാല്‍ പഴയ കൗണ്‍സിലിന് പകരം പുതിയ കൗണ്‍സില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. അസഹിഷ്ണുതയ്ക്ക് ഇരയായോ എന്ന് അഞ്ജുവിനോട് തന്നെ ചോദിക്കാനും പിണറായി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക