|    Jun 24 Sun, 2018 1:00 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അഞ്ജലി മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കി

Published : 28th May 2018 | Posted By: G.A.G


തിരുവനന്തപുരം: സംരക്ഷണം ആവശ്യപ്പെട്ട് ആര്‍എസ്എസ് പീഡന കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട തൃശൂര്‍ സ്വദേശിനി അഞ്ജലി മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കി. തനിക്ക് പോലിസ് സംരക്ഷണം ആവശ്യപ്പെട്ടും പീഡനത്തിനിരയാക്കിവര്‍ക്കെതിരേ പോലിസിന്റെ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്  നല്‍കിയ പരാതി ഡിജിപി സ്വീകരിക്കാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി അഞ്ജലി പരാതി നല്‍കിയത് . അമ്മാവനും അമ്മായിക്കും എന്‍സിഎച്ച്ആര്‍ ഒ പ്രവര്‍ത്തകര്‍ക്കും ഒപ്പമാണ് അഞ്ജലി പരാതി നല്‍കാനെത്തിയത്. ആറു പേജുള്ള പരാതി മുഖ്യമന്ത്രി വായിച്ചു നോക്കിയ ശേഷം ‘നോക്കാം’ എന്നു പ്രതികരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss