|    Nov 19 Sun, 2017 10:36 am
FLASH NEWS

അഞ്ച് ഹെക്ടറില്‍ കുറവുള്ള ഖനനം; പാരിസ്ഥിതികാനുമതി വേണം

Published : 28th November 2016 | Posted By: SMR

ഇരിക്കൂര്‍:  അഞ്ച് ഹെക്ടറില്‍ കുറവുളള കരിങ്കല്ല്, ചെങ്കല്ല് ഖനനത്തിന് പാരിസ്ഥിതികാനുമതി വേണമെന്ന വ്യവസായ വകുപ്പിന്റെ നിര്‍ദേശം കെട്ടിടനിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയാവും. കരിങ്കല്ലിനും ചെങ്കല്ലിനും വില കുതിക്കുകയും ആവശ്യത്തിന് സാമഗ്രികള്‍ ലഭിക്കാതെയും വരും. ചെറുകിട ധാതുഖനനത്തിന് കലക്ടര്‍ ചെയര്‍മാനായ ജില്ലാതല പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയില്‍നിന്നു പാരിസ്ഥിതികാനുമതി വാങ്ങിയിരിക്കണമെന്നാണ് വ്യവസായ വകുപ്പിന്റെ പുതിയ നിയമം. നേരത്തേ അഞ്ച് ഹെക്ടറിനു മുകളിലുള്ളവയ്ക്കായിരുന്നു നിയമം കര്‍ക്കശമായിരുന്നത്. എന്നാല്‍ അഞ്ചോ അതില്‍ കുറവോ ഉളള ചെറുകിട ധാതുഖനനത്തിനും ഇനിമുതല്‍ പാരിസ്ഥിതികാനുമതി വാങ്ങണമെന്നാണ് പുതിയ നിയമം.  കേന്ദ്ര സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ ഇതിനായി സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അനുമതി വാങ്ങുന്നതിനുളള നിര്‍ദേശം ജിയോളജി വകുപ്പില്‍നിന്നു ലഭിക്കാനുള്ള സൗകര്യവും തയ്യാറാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചെറുകിട ചെങ്കല്ല്, കരിങ്കല്ല് ഖനനം നടക്കുന്ന ജില്ലകളിലൊന്നാണ് കണ്ണൂര്‍. 10,20 സെന്റില്‍ ഖനനത്തിന് അനുമതി ലഭിക്കുമെന്നതിനാല്‍ ചെറുകിട ധാതുഖനനത്തിന് പ്രയാസമുണ്ടായിരുന്നില്ല. എന്നാല്‍ അഞ്ച് ഹെക്റ്ററിനു മുകളിലുളളവയ്ക്ക് പാരസ്ഥിതികാനുമതി വേണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നതിനാല്‍ ഇതിനുള്ള കാലതാമസമെടുക്കും. കൂടാതെ, ചെലവും കൂടും. ഇത് ചെറുകിട ഖനനത്തിനു നടപ്പാക്കുന്നതോടെ നിര്‍മാണമേഖലയില്‍ ചെങ്കല്ല്, കരിങ്കല്ല് സാധനങ്ങള്‍ക്കു വില വര്‍ധനവിനും ഇടയാക്കും. ഇത് സാധാരണക്കാരായ ജനങ്ങള്‍ക്കും കടുത്ത ദുരിതമാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക