|    Jul 26 Wed, 2017 4:28 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അഞ്ച് സര്‍ക്കാര്‍ കോളജുകള്‍ ഡിജിറ്റലാവുന്നു

Published : 11th September 2016 | Posted By: SMR

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജ്- തിരുവനന്തപുരം, മഹാരാജാസ് കോളജ്- എറണാകുളം, ശ്രീ കേരള വര്‍മ കോളജ്- തൃശൂര്‍, വിക്ടോറിയ കോളേജ്- പാലക്കാട്, ബ്രണ്ണന്‍ കോളജ്- തലശ്ശേരി എന്നീ സര്‍ക്കാര്‍ കോളജുകള്‍ സമ്പൂര്‍ണ ഡിജിറ്റല്‍ കോളജുകളായി മാറുന്നു.
എല്ലാ ക്ലാസ് മുറികളും ലൈബ്രറികളും ഓഫിസും ഡിജിറ്റല്‍ ആക്കിയും നൂതന ഉപകരണങ്ങളാല്‍ ലബോറട്ടറികള്‍ സജ്ജീകരിച്ചും മികവിന്റെ കേന്ദ്രങ്ങളായി മാറ്റുന്നതിനുവേണ്ടി 30 കോടി രൂപ വീതം അനുവദിച്ചു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആധുനികവല്‍ക്കരണത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് പരിപാടി നടപ്പാക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക