|    Oct 24 Wed, 2018 8:07 am
FLASH NEWS

അഞ്ച് വര്‍ഷത്തിന് ശേഷം തിരിച്ചെത്തി ഗുരുകുലം തിരുവാതിരക്കളിയില്‍ ഒന്നാം സ്ഥാനം നേടി

Published : 9th January 2017 | Posted By: fsq

പട്ടാമ്പി: അഞ്ച് വര്‍ഷത്തിന് ശേഷം തിരുച്ചെത്തി ഗുരുകുലം ഇത്തവണ തിരുവാതികളിയില്‍ ഒന്നാം സ്ഥാനം നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗം തിരുവാതിരകളി മത്സരത്തിലാണ് ആലത്തൂര്‍ ബി.,എസ്.എസ്  ഗുരുകുലത്തിന് ഒന്നാം സ്ഥാനം. 12 ടീമുകള്‍ മത്സരിച്ച വേദിയില്‍ ഏറെ ടീമുകളും നല്ല നിലവാരമുയര്‍ത്തിയായി വിധികര്‍ത്താക്കള്‍ പറഞ്ഞു.അഞ്ച് വര്‍ഷത്തിന് ശേഷമാണ് പുതുതായി എത്തിയ ചന്ദ്രന്‍ തളിപ്പറമ്പിന്റെ ശിഷ്യണത്തിലാണ്. ജൂണ്‍മാസത്തില്‍ പരിശീലനം തുടങ്ങിയത് .ചിട്ടയായ പരിശീലനമാണ് ഇവരെ വിജയത്തിലേക്ക് നയിച്ചത്.കീര്‍ത്തന രവി, പവിത്ര, കാവ്യ, മാളവിക, സ്‌നേഹ, ശില്‍പ്പ, അര്‍ച്ചന, അക്ഷയ, സൂര്യ, ഗായിത്രി എന്നിവരാണ് തിരുവാതിരകളിയില്‍ രംഗത്തുണ്ടായിരുന്നത്. ഉമാമഹേശ്വര കുമാരഗണപതി നമാമി ഗജമുഖജയാമീതെ എന്ന കീര്‍ത്തനം ചൊല്ലികൊണ്ടാണ് കളി തുടങ്ങിയത്.  ശ്രീരാമന് മംഗളം പാടികൊണ്ടാണ്  അവസാനിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss