|    Mar 28 Tue, 2017 8:03 am

അഞ്ച് വര്‍ഷം മുമ്പ് വാട്ടര്‍ കണക്ഷന്‍ ലഭിച്ചിട്ടും വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി

Published : 10th October 2016 | Posted By: SMR

റാന്നി: വാട്ടര്‍ കണക്ഷനുണ്ടെങ്കിലും വെള്ളം ലഭിച്ചിട്ട് അഞ്ച് വര്‍ഷത്തിലേറെയായതായി ഉപഭോക്താക്കള്‍. എന്നാല്‍ ബില്ല് മുടങ്ങാതെ അടയ്‌ക്കേണ്ടിയുംവരുന്നു. വലിയപതാല്‍ കൂത്താട്ടുകുളം റോഡരികിലുള്ളവര്‍ക്കാണ് ഈ ഗതികേട്. കുടിവെള്ളത്തിനായി ഇവിടെയുള്ളവര്‍ ബുദ്ധിമുട്ടുന്നു.
അഞ്ചു വര്‍ഷം മുമ്പ് വലിയപതാല്‍കൂത്താട്ടുകുളം റോഡ് വീതികൂട്ടി ടാറിങ് നടത്തി. അന്ന് നാലര കിലോമീറ്ററോളം ദൂരത്തില്‍ ജലവിതരണ പൈപ്പുകള്‍ പൊട്ടി. റോഡ് വീതി കൂട്ടിയപ്പോള്‍ പൈപ്പുകള്‍ റോഡിന് ഏതാണ്ട് മധ്യഭാഗത്തായി. പുതിയ പൈപ്പുകള്‍ സ്ഥാപിച്ചാല്‍ മാത്രമേ ജലവിതരണം പുനരാരംഭിക്കാനാവൂ. നൂറിലധികം ഹൗസ് കണക്ഷനുകളിവിടെയുണ്ട്. റോഡരികില്‍ സ്ഥാപിച്ചിരുന്ന പൊതുടാപ്പുകളില്‍ നിന്നാണ് നിരവധിയാള്‍ക്കാര്‍ വേനല്‍ക്കാലത്ത് വെള്ളം ശേഖരിച്ചിരുന്നത്. കുടിവെള്ളത്തിനായി ഈ മേഖലയിലുള്ളവര്‍ ബുദ്ധിമുട്ടുന്നു.
ജലവിഭവ വകുപ്പ് മന്ത്രിക്കും മറ്റ് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അദാലത്തിലുമൊക്കെ പരാതികള്‍ നല്‍കി നാട്ടുകാര്‍ മടുത്തു. ഒരു നടപടിയും ഉണ്ടായിട്ടില്ല. പുതിയ പൈപ്പുകള്‍ സ്ഥാപിക്കാന്‍ 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും നേരത്തെ തയ്യാറാക്കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് അനിശ്ചിതമായി നീട്ടുകയാണ്.
പെരുന്തേനരുവി ജലവിതരണ പദ്ധതിയില്‍ നിന്നാണ് ഇവിടെ വെള്ളമെത്തിയിരുന്നത്. താലൂക്കില്‍ ഏറ്റവുമധികം ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍പെട്ട സ്ഥലങ്ങളാണിത്. ജലവിതരണം മുടങ്ങിയിട്ട് അഞ്ച് വര്‍ഷത്തിലേറെയായിട്ടും ഇതിനു പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പുതിയ പൈപ്പ് സ്ഥാപിക്കാനുള്ള നടപടികള്‍ ഉടനുണ്ടാവുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതേപ്പറ്റി തിരക്കുമ്പോള്‍ പറയുന്നത്.
വെള്ളം കിട്ടുന്നില്ലെങ്കിലും പണം അടയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കൃത്യമായി വന്നുകൊണ്ടിരിക്കുന്നുവെന്നും ഇവര്‍ പറയുന്നു. വെള്ളം ലഭിക്കാത്തതിനാല്‍ പലരും പണമടയ്ക്കുന്നില്ല. കുടിശ്ശികയടക്കം 2000 മുതല്‍ 5000 രൂപ വരെ ബില്ലുകള്‍ ലഭിച്ചവര്‍ ഇക്കൂട്ടത്തിലുണ്ട്. പണമടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day