|    Jul 22 Sun, 2018 8:19 am
FLASH NEWS

അഞ്ച് ലിറ്റര്‍ ചാരായവുമായി നിരവധി കേസുകളിലെ പ്രതി പിടിയില്‍

Published : 9th September 2017 | Posted By: fsq

 

വളാഞ്ചേരി: ചാരായവുമായി നിരവധി കേസുകളിലെ പ്രതി എക്‌സൈസിന്റെ പിടിയിലായി.വളാഞ്ചേരി പൈങ്കണ്ണൂര്‍ നിരപ്പില്‍ അരങ്ങിന്‍ പള്ളിയാലില്‍ മധുവിനെയാണ്  അഞ്ച് ലിറ്റര്‍ ചാരായവുമായി കുറ്റിപ്പുറം എക്‌സൈസ് പിടികൂടിയത്.ഓണം സ്‌പെഷ്യല്‍ ഡ്രൈവോടനുബന്ധിച്ച് കുറ്റിപ്പുറം എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ചാരായ കേസുള്‍പ്പടെ നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ ഇയാള്‍ പിടിയിലാവുന്നത്.  വില്‍പനക്കുള്ള ചാരായവുമായി സ്‌കൂട്ടറില്‍ വരികയായിരുന്ന ഇയാളെ ജീപ്പില്‍ എത്തിയ എക്‌സൈസ് സംഘം തടയുകയും തുര്‍ന്ന് സ്‌കൂട്ടര്‍ ഉപേക്ഷിച്ച്  കടന്നു കളയാന്‍ ശ്രമിച്ച പ്രതിയെ മല്‍പ്പിടത്തത്തിലൂടെ കീഴടക്കുകയുമായിരുന്നു.വര്‍ഷങ്ങളായി ചാരായ വില്‍പന നടത്തുന്ന ഇയാള്‍ക്കെതിരെ പഞ്ചായത്ത് തല മീറ്റിങ്ങുകളിലും കുടുംബശ്രീ യോഗങ്ങളിലും നിരവധി പരാതികള്‍ ഉണ്ട്. കുറ്റിപ്പുറം റെയ്ഞ്ചിന്റെ കീഴില്‍ ഇയാള്‍ക്കെതിരെ 6 കേസുകള്‍ നിലവിലുണ്ട്. പ്രിവന്റീവ് ഓഫഫിസര്‍ എസ് ജി  സുനിലിന്റെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സാഗീഷ്,ഹംസ,രാജീവ് കുമാര്‍,ഷീജ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss