|    Nov 21 Wed, 2018 5:23 am
FLASH NEWS
Home   >  Kerala   >  

അഞ്ച് രൂപ ചില്ലറ നല്‍കാത്തതിന് ഓട്ടോ െ്രെഡവര്‍ മര്‍ദ്ദിച്ച വീട്ടമ്മ ആശുപത്രിയില്‍

Published : 9th March 2018 | Posted By: sruthi srt

കൊച്ചി: അഞ്ച് രൂപ ചില്ലറ നല്‍കാത്തതിന് ഓട്ടോ ഡ്രൈവറുടെ മര്‍ദനമേറ്റ വീട്ടമ്മ ആശുപത്രിയില്‍. ആലുവയിലാണ് സംഭവം. ഓട്ടോ െ്രെഡവര്‍ക്കെതിരെ പോലിസ് കേസെടുത്തു. എന്നാല്‍ വീട്ടമ്മ ആക്രമിച്ചെന്ന് കാണിച്ച് ഓട്ടോ െ്രെഡവറും ചികിത്സയിലാണ്. എറണാകുളം ആലങ്ങാട് സ്വദേശി നീതയ്ക്കാണ് ആലുവ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് വച്ച് ഓട്ടോ െ്രെഡവറുടെ മര്‍ദ്ദനമേറ്റത്.

സംഭവത്തെക്കുറിച്ച് നീത പറയുന്നതിങ്ങനെ:  നീത ആലുവയില്‍ നിന്ന്് രണ്ട് കിലോമീറ്റര്‍ അകലെയുള്ള റെയില്‍വെ സ്‌റ്റേഷനിലേക്ക് ഓട്ടോ വിളിച്ചു. െ്രെഡവര്‍ 40 രൂപ ആവശ്യപ്പെട്ടു. ചില്ലറയായി 35 രൂപ മാത്രം ഉണ്ടായിരുന്നൊള്ളു. തുടര്‍ന്ന് നല്‍കിയ 500 രൂപയുടെ നോട്ടു ചില്ലറയാക്കിയ  െ്രെഡവര്‍ 450 രൂപ ബാക്കി തന്നു. 10 രൂപ കൂടി തിരിച്ച് കിട്ടാനുണ്ടെന്ന് പറഞ്ഞതോടെ െ്രെഡവര്‍ അസഭ്യവര്‍ഷം ആരംഭിക്കുകയും നിതയുമായി ഓട്ടോ ഓടിച്ച് പോവാന്‍ ശ്രമിക്കുകയും ചെയ്തു.
നീത ബഹളം വച്ചതോടെ അടുത്തൊരു സ്‌കൂളിലേക്ക് ഓട്ടോ ഓടിച്ച് കയറ്റി മര്‍ദ്ദിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss