|    Mar 23 Thu, 2017 9:50 pm
FLASH NEWS

അഞ്ച് യുവതികള്‍ ഉള്‍പ്പെടെ 12 പേര്‍ പിടിയില്‍

Published : 18th October 2015 | Posted By: TK

തിരുവനന്തപുരം: ഓണ്‍ലൈന്‍വഴി പെണ്‍വാണിഭം നടത്തിയിരുന്ന വന്‍ റാക്കറ്റിലെ 12 പേരെ പോലിസ് പിടികൂടി. ലൊകാന്‍ഡോ എന്ന അഡ്വര്‍ടൈസ്‌മെന്റ് വെബ്‌സൈറ്റ്‌വഴി പരസ്യം നല്‍കി അതിലൂടെ ബന്ധപ്പെടുന്നവര്‍ക്ക് സ്ത്രീകളെ എത്തിച്ചുകൊടുക്കുന്നതായിരുന്നു ഇവരുടെ രീതി. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം, കൊല്ലം, അടൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഏഴ് പുരുഷന്‍മാരും അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്ന സംഘം പിടിയിലായത്.

ഇതില്‍ രണ്ട് കോളജ് വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. ഏഴു പുരുഷന്‍മാര്‍ക്കും ഒരു സ്ത്രീക്കുമെതിരേ കേസെടുത്ത പോലിസ് നാലു സ്ത്രീകളെ നിര്‍ഭയ കേന്ദ്രത്തിനും ഇതില്‍ ഒരു സ്ത്രീയുടെ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും കൈമാറി. തിരുവനന്തപുരം കവടിയാര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍(34), കൊല്ലം പുത്തൂര്‍ സ്വദേശി പ്രവീണ്‍(27), എറണാകുളം എടവനക്കാട് സ്വദേശി അജീഷ്(33), കൊല്ലം മാങ്ങാട് സ്വദേശി അനീഷ്(33), കൊല്ലം അഞ്ചല്‍ സ്വദേശി അബിന്‍ബാഷ്, അടൂര്‍ സ്വദേശി ജിഷ്ണു(19), തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ഷജീബ് ഖാന്‍(33), കൊല്ലം മാങ്ങാട് സ്വദേശിനി ബിനിമോള്‍(39) എന്നിവരാണ് അറസ്റ്റിലായത്.

വെബ്‌സൈറ്റില്‍ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്താണ് സംഘം വാണിഭം നടത്തിയിരുന്നത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു റെയ്ഡ്. പുലര്‍ച്ചെ വരെ നീണ്ട റെയ്ഡില്‍ ബിസിനസ് പ്രമുഖര്‍ വരെ കുടുങ്ങിയേക്കാവുന്ന സൂചനകള്‍ പോലിസിന് ലഭിച്ചതായാണ് വിവരം. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. സൈബര്‍ പോലിസ് സംഘം ഇവരെ ചോദ്യംചെയ്തുവരികയാണ്. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെക്കുറിച്ച് പോലിസിന് നേരത്തെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. എസ്‌കോര്‍ട്ട് എന്ന പേരിലായിരുന്നു ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. വെബ്‌സൈറ്റ് പരസ്യത്തില്‍ റാക്കറ്റില്‍ ഉള്‍പ്പെട്ട സ്ത്രീകളുടെയും ഏജന്റിന്റെയും നമ്പരുണ്ടാവും. നമ്പരുകളിലേക്ക് വിളിക്കുന്നവരെ ഏജന്റുമാരെത്തി പെണ്‍കുട്ടികളുടെ ചിത്രം കാണിച്ച് കൈമാറ്റം ഉറപ്പിക്കും. തുടര്‍ന്നു പണം നല്‍കുന്ന മുറയ്ക്ക് ഹോട്ടലുകളിലും വാടകവീടുകളിലും പെണ്‍കുട്ടികളെ എത്തിക്കുന്നതായിരുന്നു സംഘത്തിന്റെ രീതി.  സംഘം കൊച്ചുകുട്ടികളെ വരെ വാണിഭത്തിനു മറയാക്കി ഉപയോഗിച്ചിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, സംഘത്തിലുള്ള ഉന്നതര്‍ അറസ്റ്റ് വിവരം അറിഞ്ഞ് മുങ്ങിയതായാണ് സൂചന.

(Visited 65 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക