|    Aug 20 Sun, 2017 12:00 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അഞ്ച് മാസത്തില്‍ 296 വര്‍ഗീയ സംഘര്‍ഷങ്ങള്‍; യുപി ഒന്നാമത്

Published : 9th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചു മാസത്തിനകം രാജ്യത്ത് നടന്നത് 296 വര്‍ഗീയ സംഘട്ടനങ്ങള്‍. സംഘര്‍ഷങ്ങളില്‍ പെട്ട് 44 പേര്‍ കൊല്ലപ്പെടുകയും 892 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. 60 വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപോര്‍ട്ട് ചെയ്ത് ഉത്തര്‍പ്രദേശാണ് മുമ്പില്‍. ഉത്തര്‍പ്രദേശില്‍ 16 പേര്‍ കൊല്ലപ്പെടുകയും 151 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. 36 വര്‍ഗീയ സംഘട്ടനങ്ങള്‍ നടന്ന കര്‍ണാടകയാണു രണ്ടാംസ്ഥാനത്ത്. കര്‍ണാടകയില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 93 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം 703 വര്‍ഗീയ സംഘര്‍ഷങ്ങളായിരുന്നു രാജ്യത്ത് റിപോര്‍ട്ട് ചെയ്തത്. കുറച്ചുവര്‍ഷങ്ങളായി ഏറ്റവും കൂടുതല്‍ വര്‍ഗീയ സംഘര്‍ഷ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നതും ഉത്തര്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ്. തിങ്കളാഴ്ച ലോക്‌സഭയില്‍ സര്‍ക്കാര്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക