|    Sep 19 Tue, 2017 10:24 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

അഞ്ച് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം

Published : 12th October 2016 | Posted By: SMR

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി അഞ്ച് മദ്‌റസകള്‍ക്ക്  കൂടി അംഗീകാരം നല്‍കി.
ഇതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9663 ആയി ഉയര്‍ന്നു. നുസ്രത്തുല്‍ ഇസ്‌ലാം മദ്‌റസ – മംഗലശ്ശേരി, ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്‌റസ- ചോക്കാട് (മലപ്പുറം), കന്‍സുല്‍ ഉലൂം മദ്‌റസ – ആദൂര്‍പള്ളം, നൂറുല്‍ഹുദാ മദ്‌റസ – ചവര്‍ത്തടി  (കാസര്‍ഗോഡ്), ഇല്‍മുല്‍ഹുദാ മദ്‌റസ – നല്ലളം കീഴ്‌വനപ്പാടം (കോഴിക്കോട്) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ചേര്‍ന്ന നിര്‍വാഹക സമിതി യോഗത്തില്‍ പ്രസിഡന്റ് പി കെ പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക