|    Nov 24 Fri, 2017 1:07 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അഞ്ച് കോടിയുടെ ബ്രൗണ്‍ ഷുഗറുമായി മലയാളികളടക്കം നാലു പേര്‍ പിടിയില്‍

Published : 4th July 2016 | Posted By: SMR

ജമ്മു: പ്രാദേശിക വിപണിയില്‍ അഞ്ചു കോടി വിലമതിക്കുന്ന ബ്രൗണ്‍ഷുഗറുമായി മലയാളികളടക്കം നാലുപേര്‍ ജമ്മു നഗരത്തില്‍ അറസ്റ്റിലായി. നവാസ് ഖാന്‍, മുഹമ്മദ് അജ്മല്‍ റോഷന്‍ എന്നിവരാണ് അറസ്റ്റിലായ മലയാളികള്‍. രജൗരി ജില്ലക്കാരായ മുഹമ്മദ് ഫാറൂഖ്, ജാവദ് ഇഖ്ബാല്‍ എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേര്‍. മയക്കുമരുന്ന് ഏറ്റുവാങ്ങാന്‍ എത്തിയവരാണ് മലയാളികള്‍. സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട നാലുപേരെയും പരിശോധിച്ചപ്പോഴാണ് ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തിയതെന്ന് ജമ്മു (സിറ്റി) പോലിസ് സൂപ്രണ്ട് വിനോദ്കുമാര്‍ പറഞ്ഞു. ഇവരില്‍ നിന്നു നിരവധി മൊബൈല്‍ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക