|    Jul 23 Mon, 2018 11:02 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

അഞ്ച് കളിയില്‍ നിന്ന് നാല് സെഞ്ച്വറിയുമായി പൃഥി ഷാ

Published : 2nd November 2017 | Posted By: fsq

 

ഭൂവനേശ്വര്‍: കളിച്ച അഞ്ച്്് ഫസ്റ്റ് ക്ലാസ് മല്‍സരത്തില്‍ നിന്നും നാല് സെഞ്ച്വറി എന്ന അപൂര്‍വ്വ നേട്ടത്തിലെത്തിയിരിക്കുകയാണ് മുംബൈ താരം പൃഥ്വി ഷാ. ഇന്നലെ ഒഡീഷയ്‌ക്കെതിരെ ഭൂവനേശ്വറില്‍ നടന്ന രഞ്ജി ട്രോഫിയില്‍ 153 ബോളില്‍ നിന്ന് 68.63 സ്‌ട്രൈക്ക് റേറ്റില്‍ 18 ഫോറുകള്‍ സഹിതം 105 റണ്‍സെടുത്താണ് 17 വയസ്സുകാരനായ പൃഥി  തിളങ്ങിയത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് ഫസ്റ്റ് ക്ലാസില്‍ 18 വയസ്സിന് താഴെയുള്ളവരില്‍  ഇത്രയും സെഞ്ച്വറികള്‍ അടിച്ചെടുത്തത്. അഞ്ച് ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 552 റണ്‍സാണ് ഷാ അക്കൗണ്ടിലാക്കിയത്. ഈ വര്‍ഷം ജനുവരിയില്‍ തമിഴ്‌നാടുമായുള്ള ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 4 റണ്‍സെടുത്ത് പുറത്തായ ഷാ രണ്ടാം ഇന്നിങ്‌സില്‍ 120 റണ്‍സോടെയാണ് കന്നി സെഞ്ച്വറി കുറിച്ചത്. ഒന്നാം ദിനമായ ഇന്നലെ കളി അവസാനിക്കുമ്പോള്‍ ഒഡീഷക്കെതിരെ ഷായുടെ മികവില്‍ മുംബൈ ആറിന് 264 റണ്‍സെടുത്തിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss