|    Dec 14 Thu, 2017 12:27 am
FLASH NEWS

അഞ്ച് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

Published : 6th December 2017 | Posted By: kasim kzm

എരുമേലി: െ്രെഡവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയ കാര്‍ മതിലിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. എരുമേലി ശബരിമല പാതയില്‍ വിഴിക്കത്തോട് ജങ്ഷന് സമീപം ഇന്നലെ  ഉച്ചക്ക് 12 ഓടെയാണ് അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അമയന്നൂര്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ അമയന്നൂര്‍ വാഴത്തോപ്പ് സാവിത്രി (61), ഭര്‍ത്താവ് കരുണാകരന്‍ (72), മകന്‍ അനില്‍ കുമാര്‍, സരസമ്മ (65), ലത (38) എന്നിവരെ കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ അതുവഴി വന്ന വാഹനയാത്രികരാരും തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അടുത്ത ജങ്ഷനില്‍ നിന്നും ഓട്ടോറിക്ഷ എത്തിച്ചാണ് ആശുപത്രിയിലെത്തിച്ചത്. നാട്ടുകാരും കണമല സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ഒ ജെ കുര്യനും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പോലിസിന്റെ പട്രോളിങ് ടീം സ്ഥലത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക