|    Jan 21 Sat, 2017 2:07 pm
FLASH NEWS

അഞ്ചേരി ബേബി വധക്കേസ്: വിടുതല്‍ ഹരജിയില്‍ വാദം പൂര്‍ത്തിയായില്ല

Published : 2nd October 2016 | Posted By: SMR

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം എം മണി എംഎല്‍എ ഉള്‍പ്പടെയുള്ളവരുടെ വിടുതല്‍ ഹരജിയില്‍ വാദം തുടങ്ങി. ഇന്നലെ പന്ത്രണ്ട് മണിയോടെ ആരംഭിച്ച വാദം അഞ്ച് മണി വരെ തുടര്‍ന്നു. വാദം പൂര്‍ത്തിയായില്ല. കേസ് വീണ്ടും 15ന് പരിഗണിക്കും.
കേസില്‍നിന്നും എം എം മണി ഉള്‍പ്പെടെയുള്ള എല്ലാവരേയും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടുള്ള വിടുതല്‍ ഹരജിയിന്‍മേലുള്ള വാദമാണ് നടന്നത്. ഇതേ കേസില്‍ പ്രതികളായിരുന്ന ഒമ്പത് പേരേയും വെറുതെ വിട്ടതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. പ്രതിപ്പട്ടികയിലുള്ള പാമ്പുപാറ കുട്ടന്‍, എം എം മണി, ഒ ജി മദനന്‍ എന്നിവര്‍ സെഷന്‍സ് കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍, ദേഹാസ്വാസ്ഥ്യം മൂലം എം എം മണി ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരായില്ല. 1982 നവംബര്‍ 13നാണ് അഞ്ചേരി ബേബി വധിക്കപ്പെട്ടത്. അന്ന് പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.
മണക്കാട് കവലയില്‍ 2012 മെയ് 25ന് എം എം മണി നടത്തിയ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും കേസ് എടുത്തത്. ഇതില്‍ എം എം മണി ഉള്‍പ്പെടെ മൂന്നുപേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ഇവരെ കൂടാതെ സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, എ കെ ദാമോദരന്‍, വി എം ജോസഫ് എന്നിവരെയും പ്രതി ചേര്‍ക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്മേല്‍ വാദം തുടങ്ങിയിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക