|    Jan 24 Tue, 2017 12:38 pm
FLASH NEWS

അഞ്ചേരി ബേബി വധക്കേസ്: മൂന്നു പേര്‍ക്ക് സമന്‍സ്

Published : 10th August 2016 | Posted By: SMR

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ സിപിഎം ഇടുക്കി ജില്ല സെക്രട്ടറി കെ കെ ജയചന്ദ്രനടക്കം മൂന്നു പേരെ കൂടി പ്രതിചേര്‍ക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജിയില്‍ കോടതി നടപടി തുടങ്ങി. കെ കെ ജയചന്ദ്രന്‍, എ കെ ദാമോദരന്‍, വി എം ജോസഫ് എന്നിവര്‍ക്ക് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതി(നാല്) ജഡ്ജി വി ജി ശ്രീദേവി സമന്‍സ് അയച്ചു.
മൂന്നു പേരും 20ന് ഹാജരാവണമെന്നാണ് ഉത്തരവ്. ഒന്നരവര്‍ഷമായി ജീവനില്ലാതെ കിടന്ന കേസ് പ്രോസിക്യൂഷന്റെ നാടകീയമായ നീക്കത്തോടെ വീണ്ടും സജീവമായി. സിപിഎം ജില്ലാ സെക്രട്ടറി പ്രതിയാകുമെന്ന് വന്നത് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. മുന്‍ സിപിഎം നേതാവ് മോഹന്‍ദാസിന്റെ മൊഴിയാണ് കെ കെ ജയചന്ദ്രനെതിരായുള്ളത്. കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും ഉന്നത നേതാക്കള്‍ ഇടപെട്ട് കേസ് ഇല്ലാതാക്കാന്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ ഒത്തുതീര്‍പ്പിനെ തുടര്‍ന്നാണത്രെ കൃത്യമായ മൊഴി ഉണ്ടായിരുന്നിട്ടും കെ കെ ജയചന്ദ്രനെ പ്രതിയാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാറാവാതിരുന്നത്.
കോണ്‍ഗ്രസ്സുകാരനായ മുന്‍ മന്ത്രിയുടെ ഇടപെടലിലാണ് കെ കെ ജയചന്ദ്രനെ ഒഴിവാക്കിയതെന്നും ആക്ഷേപമുണ്ട്. കേസ് രണ്ടു പ്രാവശ്യം കോടതി പരിഗണിച്ചിട്ടും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ പ്രതിനിധിയായ ഡിവൈഎസ്പി കോടതിയില്‍ എത്താത്തതിനെതിരേയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക