|    Jun 23 Sat, 2018 11:39 pm
FLASH NEWS
Home   >  Kerala   >  

അഞ്ചേരി ബേബി വധക്കേസ്:എംഎം മണി നേരിട്ട് ഹാജരാകണമെന്ന് കോടതി

Published : 24th May 2017 | Posted By: mi.ptk

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ കുറ്റാരോപിതനായ മന്ത്രി എംഎം മണിയടക്കമുള്ള മുഴുവന്‍ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ജൂണ്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കും. അന്ന് എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനായാണ് കോടതി പ്രതികളോട് ഹാജരാകാന്‍ നിര്‍ദേശിച്ചത്.
നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് മണി കോടതിയില്‍ ഹാജരാകാതിരുന്നത്. മറ്റ് പ്രതികളായ പാമ്പുംപാറ കുട്ടന്‍, കെകെ ജയചന്ദ്രന്‍, എകെ ദാമോദരന്‍ എന്നിവര്‍ അനാരോഗ്യം കാരണം ഹാജരാകാന്‍ സാധിക്കില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss