|    Sep 24 Sun, 2017 3:55 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അഞ്ചേരി ബേബി വധം: ഹരജി പരിഗണിക്കുന്നത് മാറ്റി

Published : 21st August 2016 | Posted By: SMR

തൊടുപുഴ: കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി വധക്കേസില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനടക്കം മൂന്നുപേരെ കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് സപ്തംബര്‍ മൂന്നിലേക്കു മാറ്റി.
ജയചന്ദ്രനെക്കൂടാതെ എ കെ ദാമോദരന്‍, വി എം ജോസഫ് എന്നിവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. വി എം ജോസഫ് മരിച്ചുപോയി.
കേസില്‍ പ്രതി ചേര്‍ക്കരുതെന്നാവശ്യപ്പെട്ട് ജയചന്ദ്രനും എ കെ ദാമോദരനും ശനിയാഴ്ച ഹരജി നല്‍കി. ഇവര്‍ നേരിട്ട് ഹാജരായില്ല. ബേബി വധക്കേസില്‍ പാമ്പുപാറ കുട്ടന്‍, എം എം മണി എംഎല്‍എ, ഒ ജി മദനന്‍, വര്‍ക്കി എബ്രഹാം എന്നിവരെയാണ് ഇപ്പോള്‍ പ്രതികളാക്കിയിരിക്കുന്നത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം എം മണിയടക്കമുള്ളവര്‍ ഹരജി നല്‍കിയിട്ടുണ്ട്. എല്ലാ ഹരജികളിലെയും വാദങ്ങള്‍ സപ്തംബര്‍ മൂന്നിന് കോടതി കേള്‍ക്കും.
1982 നവംബര്‍ 13ന് മേലെ ചെമ്മണ്ണാറിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബേബി കൊല്ലപ്പെട്ടത്. കേസിലെ ഒമ്പത് പ്രതികളെ കോടതി വെറുതെവിടുകയായിരുന്നു. എം എം മണിയുടെ വിവാദ പ്രസംഗത്തെത്തുടര്‍ന്നാണ് തുടരന്വേഷണമുണ്ടായത്.
1982 ഒക്ടോബര്‍ 14ന് രാത്രി രാജാക്കാട് സിപിഎം ഏരിയാ കമ്മിറ്റി ഓഫിസില്‍ നടന്ന ഗൂഢാലോചനയില്‍ കെ കെ ജയചന്ദ്രനും എം എം മണിയും എ കെ ദാമോദരനും വി എം ജോസഫും ഉണ്ടായിരുന്നതായി മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറി മോഹന്‍ദാസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും മജിസ്‌ട്രേട്ടിനും മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയചന്ദ്രനടക്കമുള്ളവരെ പ്രതി ചേര്‍ക്കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സിബി ചേനപ്പാടി ആവശ്യപ്പെട്ടിരിക്കുന്നത്. മണി ശനിയാഴ്ച കോടതിയില്‍ ഹാജരായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക