|    Oct 20 Sat, 2018 1:32 am
FLASH NEWS
Home   >  National   >  

അഞ്ചു സംസ്ഥാനങ്ങള്‍ക്ക് പുതിയ ഗവര്‍ണര്‍മാര്‍

Published : 30th September 2017 | Posted By: shins

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങള്‍ക്ക് പുതിയ ഗവര്‍ണര്‍മാരെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ നിന്നുള്ള ബന്‍വാരിലാല്‍ പുരോഹിതിനെ തമിഴ്‌നാട് ഗവര്‍ണറായി നിയമിച്ചു. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറായ വിദ്യാസാഗര്‍ റാവു തമിഴ്‌നാടിന്റെ അധിക ചുമതല വഹിക്കുകയായിരുന്നു. അസം ഗവര്‍ണര്‍ സ്ഥാനം വഹിച്ചുവരികയായിരുന്നു പുരോഹിത്. പുരോഹിതിനു പകരം ആന്‍ഡമാന്‍ നികോബാര്‍ ദ്വീപുകളുടെ ഗവര്‍ണറായ ജഗ്ദീഷ് മുഖിനെ അസം ഗവര്‍ണറായി നിയമിച്ചു. പഞ്ചാബില്‍ നിന്നുള്ള നേതാവാണ് മുഖി. അരുണാചല്‍ പ്രദേശ് ഗവര്‍ണറായി എഎസ്ജി കമാന്‍ഡറായിരുന്ന ബ്രിഗേഡിയര്‍ ഡോ. ബിഡി മിശ്രയെ നിയമിച്ചു. 1990 ല്‍ കേന്ദ്ര പാര്‍ലിമെന്ററി കാര്യ ടൂറിസം വകുപ്പ് സഹമന്ത്രിയായിരുന്ന സത്യപാല്‍ മാലിക്കിനെ ബിഹാറിലും ബിഹാര്‍ ലെജിസ്‌ലേറ്റീവ്  കൗണ്‍സില്‍ മുന്‍ അംഗമായിരുന്ന ഗംഗ പ്രസാദിനെ മേഘാലയ ഗവര്‍ണറായും നിയമിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss