|    Jun 25 Sun, 2017 3:54 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

അഞ്ചു വര്‍ഷത്തിനുശേഷം പാര്‍ഥിവ് ഇന്ത്യന്‍ ജഴ്‌സിയില്‍

Published : 24th November 2016 | Posted By: SMR

മൊഹാലി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേലിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. വൃധിമാന്‍ സാഹയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് പാ ര്‍ഥിവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. രണ്ടാം ടെസ്റ്റിനിടെ ഇടത് കാല്‍പേശിക്കേറ്റ പരിക്കാണ് സാഹയ്ക്ക് വിനയായത്. 2011 ലാണ് പാ ര്‍ഥിവ് അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്.
പാര്‍ഥിവ് ഇന്ത്യക്കുവേണ്ടി അവസാനമായി ടെസ്റ്റ് കളിച്ചത് 2008ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ്. ആദ്യകാലത്ത് ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സജീവസാന്നിധ്യമായിരുന്ന താരം ഫോമില്ലായ്മയെത്തുടര്‍ന്ന് പുറത്തുപോവുകയായിരുന്നു.
17ാം വയസ്സില്‍ ഇന്ത്യന്‍ ടീമി ല്‍ ഇടംനേടിയ ഇടംകൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ പാ ര്‍ഥിവ് 2002ല്‍ ഇംഗ്ലണ്ടിനെതിരെ തന്നെയാണ് ടെസ്റ്റ് അരങ്ങേറ്റ മല്‍സരം കളിച്ചത്. ഗുജറാത്ത് കാരനായ പാര്‍ഥിവ് ഇതുവരെ 20 ടെസ്റ്റ് മല്‍സരങ്ങളില്‍ ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട്. 30 ഇന്നിങ്‌സുകളിലായി 29.69 ശരാശരിയില്‍ 683 റണ്‍സാണ് ടെസ്റ്റിലെ താരത്തിന്റെ സമ്പാദ്യം. നാല് അര്‍ധശതകങ്ങള്‍ നേടിയിട്ടുള്ള പാര്‍ഥിവിന്റെ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍ 69 ആണ്.
38 ഏകദിന മല്‍സരങ്ങളില്‍ പാര്‍ഥിവ് ഇന്ത്യക്കുവേണ്ടി പാഡണിഞ്ഞിട്ടുണ്ട്. നാല് അര്‍ധസെഞ്ച്വറിയടക്കം 736 റണ്‍സാണ് ഏകദിനത്തിലെ സമ്പാദ്യം. രണ്ട് ട്വന്റി മല്‍സരങ്ങളും ഇന്ത്യക്കുവേണ്ടി കളിച്ച താരം കളിഞ്ഞ സീസണുകളിലെല്ലാം ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് കളിഞ്ഞ സീസണില്‍ പാര്‍ഥിവ് ഐപിഎല്ലില്‍ കളിച്ചത്.
2016-17 സീസണില്‍ നടത്തിയ മികച്ച പ്രകടനമാണ് 31കാരനായ താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ അവസരം നല്‍കിയത്. ഗുജറാത്തിനുവേണ്ടി 59.28 ശരാശരിയില്‍ 415 റണ്‍സാണ് പാര്‍ഥിവ് വാരിക്കൂട്ടിയത്. രഞ്ജിയില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരം ഇന്ത്യക്കുവേണ്ടിയും മികച്ച പ്രകടനം  തുടരുമെന്നാണ് സെലക്ടര്‍മാരുടെ പ്രതീക്ഷ.
ഭുവനേശ്വര്‍കുമാര്‍ തിരിച്ചെത്തി
മൊഹാലി: ഇംഗ്ലണ്ടിനെതിരായ  ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ ന്‍ ടീമില്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തി. അഞ്ച് മല്‍സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്നും പരിക്കിനെത്തുടര്‍ന്നാണ് ഭുവനേശ്വര്‍ വിട്ടുനിന്നത്. പരിക്ക് ഭേദമായി താരം പൂര്‍ണ ആരോഗ്യവാനാണെന്ന് ബിസിസി ഐ വൃത്തങ്ങള്‍ അറിയിച്ചു.
26 കാരനായ പേസര്‍ക്കു ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനിടെയാണ് പരിക്കേറ്റത്. കിവീസിനെതിരായ മല്‍സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ പിഴുത് ഭുവനേശ്വര്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
15 ടെസ്റ്റ് മല്‍സരങ്ങള്‍ ഇന്ത്യക്കുവേണ്ടി കളിച്ച ഭുവനേശ്വര്‍ 25 ഇന്നിങ്‌സുകളില്‍നിന്നായി 41 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 82 റണ്‍സിന് ആറു വിക്കറ്റുകള്‍ പിഴുതതാണ് മികച്ച പ്രകടനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക