|    Jun 27 Tue, 2017 3:59 am
FLASH NEWS
Home   >  Todays Paper  >  page 10  >  

അഞ്ചു വയസ്സുകാരന്‍ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ വീണു മരിച്ചു

Published : 8th November 2016 | Posted By: SMR

കയ്പമംഗലം (തൃശൂര്‍): ചെന്ത്രാപ്പിന്നി ഈസ്റ്റില്‍ അഞ്ചു വയസ്സുകാരന്‍ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ വീണു മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് മാതാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ചെന്ത്രാപ്പിന്നി ഈസ്റ്റ് പുളിക്കന്‍ സെന്ററിന് തെക്ക് വാടേക്കാരന്‍ അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് അസ്‌ലം ആണ് മരിച്ചത്. മാതാവ് സുല്‍ഫത്താണ് കസ്റ്റഡിയിലുള്ളത്.
ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു സംഭവം. ആത്മഹത്യ ചെയ്യാന്‍ കുഞ്ഞുമായി മാതാവ് കിണറ്റില്‍ ചാടുകയായിരുന്നെന്നും കയറില്‍ പിടികിട്ടിയ ഇവര്‍ രക്ഷപ്പെട്ട് കയറിവരികയാണുണ്ടായതെന്നും പോലിസ് പറഞ്ഞു.
അഷ്‌റഫ് വിദേശത്താണ്, കാളമുറിയിലുള്ള തറവാട്ടുവീട്ടില്‍ നിന്ന് ഇന്നലെ രാവിലെയാണ് സുല്‍ഫത്ത് മകനുമായി ചെന്ത്രാപ്പിന്നി ഈസ്റ്റിലുള്ള വീട്ടിലെത്തിയത്. നനഞ്ഞ വസ്ത്രവുമായി നിലവിളിച്ചോടിയെത്തിയ സുല്‍ഫത്ത് മകന്‍ കിണറ്റില്‍ വീണെന്ന് പറഞ്ഞതോടെയാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. പ്രദേശത്തുണ്ടായ തൊഴിലാളികള്‍ കിണറ്റിലിറങ്ങി കുട്ടിയെ എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പെെട്ടന്നുണ്ടായ മനോവിഷമമാവാം സംഭവത്തിനു കാരണമെന്ന് പോലിസ് പറഞ്ഞു.  കയ്പമംഗലം ഹിറാ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ് അസ്‌ലം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക