|    Nov 19 Mon, 2018 11:06 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

Published : 1st November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പോലിസ് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇരയ്ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍.
ഫെബ്രുവരി മൂന്നിന് നോയ്ഡയില്‍ യുപി പോലിസ് നടത്തിയ വെടിവയ്പില്‍ ജിംനേഷ്യം പരിശീലകനായ ജിതേന്ദ്ര യാദവിനു പരിക്കേറ്റ സംഭവത്തിലാണ് നടപടി.
നഷ്ടപരിഹാര തുക നല്‍കി ആറാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നു യുപി ചീഫ് സെക്രട്ടറിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴുത്തിന് ഗുരുതരമായ പരിക്കേറ്റ യാദവ് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. മാധ്യമ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ എടുത്ത കേസിലാണ് നടപടി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss