|    Oct 20 Fri, 2017 6:19 pm
FLASH NEWS

അഞ്ചു യുവതികള്‍ക്ക് മംഗല്യഭാഗ്യം

Published : 17th October 2016 | Posted By: Abbasali tf

പാലക്കാട്:  കനിവിന്റെ കീഴില്‍   അഞ്ച് യുവതികള്‍  സുമംഗിലികളായി. പിരായിരി പള്ളിക്കുളം ശാഖ എസ്‌വൈഎസ,് എസ്‌കെഎസ്എസ്എഫ് കമ്മിറ്റികളുടെ നേതൃത്വത്തില്‍  രൂപീകരിച്ച സാധു സംരംക്ഷണ സമിതിയായ കനിവിന്റെ  ആഭിമുഖ്യത്തിലാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്. സമൂഹ വിവാഹത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍  നേതൃത്വം നല്‍കി.എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍  ലക്കിടി അധ്യക്ഷത വഹിച്ചു. എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍  ലക്കിടി അധ്യക്ഷത വഹിച്ചു. എഎം നൗഷാദ് ബാഖവി ചിറയന്‍കീഴ് മുഖ്യ പ്രഭാഷണം നടത്തി. എംബി രാജേഷ് എംപി, ഷാഫി പറമ്പില്‍  എംഎല്‍എ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സിഎഎംഎ കരീം,ഡിസിസി സെക്രട്ടറി കെ ബാലചന്ദ്രന്‍, സിനിമ നടന്‍  ഷാജു, മുസ്‌ലിംലിഗ് ജില്ലാ വൈസ് പ്രസിഡന്റ് എംഎം ഹമീദ്,ഹുസൈന്‍  മന്നാനി, സൈനുദ്ദീന്‍  മന്നാനി, പിടി ഹംസ ഫൈസി, ഖാജ ദാരിമി, കെ കൃഷ്ണന്‍കുട്ടി,സന്ദീപ്,എം നസീര്‍  എസ്എം നാസര്‍,യൂസഫ് ഹാജി,പിഎ അബ്ദുള്‍ ഗഫൂര്‍, ആസാദ് വൈദ്യര്‍,അലവി ഹാജി, വെല്‍കെയര്‍ മനാഫ്,ഹംസ ദാരിമി, താജുദ്ദീന്‍ സിദ്ദീഖി,ഷഫീഖ് ഒളിംപിക്,എംഎച്ച് മുജീബ്,എന്‍വി നസീര്‍, ബി അബ്ദുല്ല,എംഎച്ച് ജലീല്‍, അന്‍സാര്‍,നൗഷാദ്,അബ്ദുറഹ്മാന്‍എന്ന ബാബു,പിഎസ് റഫീഖ്, എം മത്തലിഫ്, എ ഹംസ, കെ.എ ഉമ്മര്‍,കെ ബഷീര്‍, എം റഷീദ് ഫാസില്‍,താജുദ്ദീന്‍ മുസ്‌ലിയാര്‍,റഫീഖ് മുസ്‌ലിയാര്‍ എന്നിവര്‍  പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക