|    Mar 30 Thu, 2017 10:12 pm
FLASH NEWS

അഞ്ചു പേര്‍ക്ക് ജീവന്‍ പകുത്തുനല്‍കി ലീല യാത്രയായി

Published : 30th April 2016 | Posted By: SMR

മൂവാറ്റുപുഴ: അഞ്ചുപേര്‍ക്ക് ജീവന്‍ പകുത്തുനല്‍കി ലീല യാത്രയായി. കഴിഞ്ഞ ബുധനാഴ്ച രാവിലെ ബൈക്കില്‍ നിന്നു വീണു പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് നടമുറിയില്‍ ഗോപാലന്റെ ഭാര്യ ലീല(53)യാണ് ഇന്നലെ രാവിലെ മരിച്ചത്.
ലീലയുടെ ആഗ്രഹപ്രകാരം ആന്തരികാവയവങ്ങള്‍ ദാനം ചെയ്യുകയായിരുന്നു. കണ്ണ്, വൃക്ക, കരള്‍, മജ്ജ എന്നിവ അഞ്ചു പേര്‍ക്കു നല്‍കിയാണ് ലീല യാത്രയായത്.
മൂവാറ്റുപുഴ പോലിസ് മേല്‍നടപടി സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മക്കള്‍: സ്വപ്‌ന, സൗമ്യ, ജിതിന്‍. മരുമക്കള്‍: രഞ്ജിത്ത്, ബിനു, രേണു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day