|    Apr 25 Tue, 2017 4:05 pm
FLASH NEWS

അഞ്ചു ദിവസം കൊണ്ട് ശേഖരിച്ചത് 76,000 കോടി: എസ്ബിഐ

Published : 15th November 2016 | Posted By: SMR

മുംബൈ: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച് അഞ്ചു ദിവസം പിന്നിട്ടപ്പോള്‍ ഇതുവരെ 75,945 കോടി രൂപ നിക്ഷേപം വന്നതായി എസ്ബിഐ. ഞായറാഴ്ച വൈകീട്ട് വരെയുള്ള കണക്കാണിത്. രാജ്യത്തെ ബാങ്ക് ഇടപാടുകളുടെ 20 ശതമാനം കൈകാര്യം ചെയ്യുന്ന എസ്ബിഐയില്‍ മാത്രം വന്ന കണക്കാണിത്.
രാജ്യത്തിലെ മൊത്തം ബാങ്കുകളില്‍ വന്ന നിക്ഷേപത്തിന്റെ കണക്ക് ഇതിന്റെ അഞ്ചിരട്ടിയോളം വരും. എസ്ബിഐയില്‍ നിന്ന് ഇതുവരെ 3753 കോടി രൂപയാണ് മാറ്റി വാങ്ങിയതെന്നും 7705 കോടി രൂപയാണ് പിന്‍വലിച്ചതെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day