|    Jul 20 Fri, 2018 10:19 pm
FLASH NEWS

അഞ്ചു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Published : 21st September 2017 | Posted By: fsq

 

കൊച്ചി: കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് കടത്തിക്കൊണ്ടുവന്ന അഞ്ചു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കോഴിക്കോട് ഫറോക്ക് കരിപ്പാത്ത് വീട്ടില്‍ സനല്‍രാജ്(22)ആണ് കലൂര്‍ സ്റ്റേഡിയത്തിന്റെ പരിസരത്തു നിന്നും എറണാകുളം എക്‌സൈസ് സര്‍ക്കിളിന്റെ നേതൃത്വത്തിലുളള സംഘത്തിന്റെ പിടിയിലായത്. ആന്ധ്രയില്‍ നിന്ന് കാറില്‍ കടത്തിയ കഞ്ചാവ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്ത ശേഷം ബാക്കിയുള്ളതുമായി എത്തിയതായിരുന്നു ഇയാള്‍. മണം അടിക്കാതിരിക്കാന്‍ ഭദ്രമായി പൊതിഞ്ഞു ഷോള്‍ഡര്‍ ബാഗിലാണ് കഞ്ചാവ് കൊണ്ടുവന്നത്. ഒരു കിലോയ്ക്ക് 20,000 രൂപയ്ക്കാണ് ഇടനിലക്കാര്‍ക്ക് നല്‍കുന്നത്. നേരത്തെ 40 കിലോ കഞ്ചാവ് കടത്തുന്നതിനിടെ തമിഴ്‌നാട് പോലിസിന്റെ പിടിയിലായി ഇയാള്‍ മധുര ജയിലില്‍ കിടന്നിട്ടുണ്ട്. ഹാഷിഷ് ഓയിലും ലഹരിഗുളികകളും വിതരണം ചെയ്യാറുണ്ടെന്നും ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായി എക്‌സൈസ് സംഘം  പറഞ്ഞു. ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെയാണ് ഇയാള്‍ ലഹരിമരുന്നുകളും കഞ്ചാവും വില്‍ക്കുന്നത്. പോണ്ടിച്ചേരിയില്‍ നിന്നാണ് വന്‍തോതില്‍ ലഹരിഗുളികകള്‍ എത്തുന്നത്. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമാണ് നല്‍കുന്നത്. നാലു രൂപ വിലയുള്ള ഗുളികകയ്ക്ക് 50 രൂപ ഈടാക്കും. ലഹരിമരുന്ന് ഇടപാടുകള്‍ക്കായി സംഘത്തിന് 10 വാഹനങ്ങളുണ്ട്. തൊഴിലില്ലാത്ത യുവാക്കളെ ഉപയോഗിച്ചാണ് കഞ്ചാവും ലഹരിമരുന്നുകളും വിതരണം ചെയ്യുന്നത്. സംഘത്തില്‍പ്പെട്ടവര്‍ നിരീക്ഷണത്തിലാണ്. ജമ്മുകാശ്മീരിലെ സ്വകാര്യ ലബോറട്ടീസ് ഉല്‍പാദിപ്പിക്കുന്ന നൈട്രോസെപാം എന്ന ഗുളികകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ദുരുപയോഗം ചെയ്യപെടുകയാണെന്നും ഈ കമ്പനിക്കെതിരേ കേസ് എടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. എക്‌സൈസ് എസ്‌ഐ റോയി ജെയിംസ്, പ്രിവന്റീവ് ഓഫിസര്‍മാര്‍ സി കെ മധു, ജയരാമന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാര്‍ സതീഷ് ബാബു, രാജീവ്, ദിലീപ് പരമേശ്വരന്‍, ജ്യോതിഷ്, ശരത് മോന്‍, മുനീര്‍ എന്നിവരും പ്രതികളെ പിടികൂടാന്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss