|    Mar 24 Fri, 2017 1:31 am
FLASH NEWS

അഞ്ചു കിലോ കഞ്ചാവുമായി അറസ്റ്റില്‍

Published : 21st March 2017 | Posted By: fsq

 

ചെറുതുരുത്തി: വിവിധ ജില്ലകളില്‍ കഞ്ചാവ് മൊത്തവിതരണം ചെയ്യുന്ന സംഘത്തെ അഞ്ചു കിലോ കഞ്ചാവുമായി പോലിസ് പിടികൂടി. പുതുശ്ശേരി ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന അത്തക്കപറമ്പില്‍ ബനേഷ്(29), കോഴിക്കോട് പുതിയറ പുനത്തില്‍ വീട്ടില്‍ സെമീര്‍ സാലു(30), ചെറുതുരുത്തി കലാമണ്ഡലം കോളനി പാളയംകോട്ടുകാരന്‍ വീട്ടില്‍ ബൈജു എന്നിവരാണ് അറസ്റ്റിലായത്. രണ്ടിടങ്ങളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചെറുതുരുത്തി മേഖലയില്‍ കഞ്ചാവു വില്‍പന വ്യാപകമാണെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുന്നംകുളം ഡിവൈഎസ്പി വിശ്വംഭരന്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. പോലിസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഒന്നരകിലോ കഞ്ചാവുമായി ബനേഷിനെ പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യംചെയ്തതില്‍ നിന്നാണ് മറ്റു രണ്ടുപേരെ ചെറുതുരുത്തി കൊച്ചിന്‍ പാലത്തിനു സമീപത്തുനിന്ന് മൂന്നരകിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. പ്രതികള്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കഞ്ചാവ് വിതരണം ചെയ്തിരുന്നതായി പോലിസ് പറഞ്ഞു. വടക്കാഞ്ചേരി സിഐ ടി എസ് സിനോജ്, ചേലക്കര സിഐ സി വിജയകുമാരന്‍, ചെറുതുരുത്തി എസ്‌ഐ പി കെ പത്മരാജന്‍, എഎസ്‌ഐ ബേബിച്ചന്‍ ജോര്‍ജ്, സിപിഒമാരായ മനോജ്, സതീശ്, ജീന്‍ദാസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക