|    Apr 23 Mon, 2018 11:33 am
FLASH NEWS
Home   >  Todays Paper  >  page 6  >  

അഞ്ചുവര്‍ഷം വെള്ളക്കരം കൂട്ടില്ല

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: അഞ്ചുവര്‍ഷത്തിനുള്ളില്‍ വെള്ളക്കരം വര്‍ധിപ്പിക്കാതെ കേരള വാട്ടര്‍ അതോറിറ്റി ലാഭത്തിന്റെ പാതയിലാക്കാന്‍ കര്‍മപരിപാടിക്കു രൂപം നല്‍കുമെന്നു ബജറ്റില്‍ നിര്‍ദേശം. വാട്ടര്‍ അതോറിറ്റി സര്‍ക്കാരിനു നല്‍കാനുള്ള 1,004 കോടി രൂപയുടെ പലിശയും പിഴപ്പലിശയും എഴുതിത്തള്ളും. 713 കോടി രൂപയുടെ സര്‍ക്കാര്‍ വായ്പകള്‍ ബോര്‍ഡിന്റെ ഓഹരിമൂലധനമാക്കി മാറ്റും. വാട്ടര്‍ അതോറിറ്റി 234.5 കോടി ലിറ്റര്‍ വെള്ളം പമ്പ് ചെയ്യുന്നുണ്ടെന്നാണ് വയ്പ്. എന്നാല്‍, മീറ്റര്‍ ചെയ്യപ്പെടുന്ന വെള്ളം 129 കോടി ലിറ്ററാണ്.
കൊച്ചി സ്മാര്‍ട്ട് സിറ്റി ഉള്‍പ്പെടെ 11 സമഗ്ര കുടിവെള്ള പദ്ധതികള്‍ക്ക് പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്ന് 1,235 കോടി. വിവിധ പ്രശ്‌നങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന പ്രൊജക്ടുകളുടെ പൂര്‍ത്തീകരണത്തിന് പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്നും 827 കോടിയും വകയിരുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss